Budget Updation: പി എം ആവാസ് യോജന 79000 കോടിയായി ഉയർത്തി, മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടി; ബജറ്റ് വാർത്തകൾ
ധനമന്ത്രി നിർമല സീതാരാമൻ, 2023–24 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. നിർമല സീതാരാമൻറെ അഞ്ചാമത്തെ പൊതു ബജറ്റ്, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് തുടങ്ങിയവ ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകൾ.
ന്യൂ ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ, 2023–24 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കാണുന്നതു കൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രഖ്യാപനങ്ങൾ കാത്തിരുന്നത്.
നിർമല സീതാരാമൻറെ അഞ്ചാമത്തെ പൊതു ബജറ്റ്, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് തുടങ്ങിയവ ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതകൾ.
അമൃത കാലത്തെ ആദ്യത്തെ ബജറ്റ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷം പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങി. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചു എന്ന റെക്കോർഡിന് ഉടമയായ നിർമല സീതാരാമൻ ഇത്തവണ ഒരു മണിക്കൂർ 25 മിനിറ്റ് സമയം കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.
English Summary: 2023-24 budget presentation by Finance Minister Nirmala Sitharaman updations
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments