ഒരു ട്യൂണ മൽസ്യത്തിന് ലേലത്തിൽ ലഭിച്ചത് 31 ലക്ഷം ഡോളർ (21 കോടിയിലേറെ രൂപ). ജപ്പാനിലെ ടോക്കിയോയിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ ടൊയോസുവിൽ 278 കിലോ തൂക്കമുള്ള അപൂർവ്വയിനത്തിൽപ്പെട്ട ബ്ലൂ ഫിൻ ട്യൂണ വിറ്റുപോയത് 21.3 കോടി രൂപക്കാണ്. ടോക്കിയോയിലെ സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയായ കിയോഷി കിമുറയാണ് പുതുവർഷ ലേലത്തിൽ ഒരു കിലോയ്ക്ക് ഏതാണ്ട് 7.93 ലക്ഷം രൂപ വില നൽകി മൽസ്യം വാങ്ങിയത്.
എല്ലാ പുതുവർഷത്തിലും ആദ്യദിവസം ഇവിടെ മത്സ്യലേലം ഒരു മത്സരമായി നടത്താറുണ്ട്. സാധാരണ ടോക്കിയോയിലെ സുകിജി മാർക്കറ്റിലാണ് ഈ ലേലം നടക്കാറുളളത്. എന്നാൽ സുകുജി മീൻചന്ത കഴിഞ്ഞ ഒക്ടോബറിലാണു ടൊയോസുവിലേക്കു മാറ്റിയത്.ലേലത്തിൽ വരുന്ന ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ തമ്മിൽ കടുത്ത മത്സരമാണ്. വിലപേശലിലൂടെ മീനിനെ വിൽക്കുന്നയാൾ ഒരേ ഒരു ദിവസം കൊണ്ട് അങ്ങനെ കോടിപതിയോ ലക്ഷപ്രഭുവോ ആയി മാറും.കിയോഷിയാണ് കഴിഞ്ഞ ആറ് വർഷമായി മത്സ്യലേലത്തിൽ റെക്കോഡ് തുകയ്ക്ക് ആദ്യ മീനിനെ സ്വന്തമാക്കുന്നത്.2013ലെ ബ്ലൂഫിന്‍ ട്യൂണയുടെ റെക്കോഡാണ് കിമുറ ഈ വർഷം തകര്‍ത്തത്.കിയോഷ് കിമുറ വാങ്ങിയ ബ്ലൂഫിന്‍ ട്യൂണയെ അദ്ദേഹം പ്രദര്‍ശപ്പിച്ചത് കാണാന്‍ നിരവധി പേരാണ് എത്തിയത്.
ജപ്പാൻ ജനതയുടെ ഒരു ഇഷ്ടവിഭവമാണ് ട്യൂണ എന്ന ചൂര. ലോകത്ത് ട്യൂണ മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്, മത്സ്യ വിപണന കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മത്സ്യവും ഇതുതന്നെ. ട്യൂണയുടെ രുചിയാണ് മാര്‍ക്കറ്റ് പിടിച്ചടക്കുന്നതിന് പിന്നിലുള്ള കാരണം.സുഷി വിഭവങ്ങളിലെ പ്രധാനപ്പെട്ട ചേരുവയാണ് ട്യൂണ കറുത്ത നിറമുള്ള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ വളരെ പ്രയാസമുള്ളതിനാല്‍ കറുത്ത വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്. ഇതിന്‍റെ ചെറിയ കഷ്ണം വാങ്ങണമെന്നുണ്ടെങ്കില്‍ തന്നെ ആയിരങ്ങള്‍ മുടക്കേണ്ടിവരും.
ഒരു ട്യൂണ മൽസ്യത്തിനു വില 21 കോടി
ഒരു ട്യൂണ മൽസ്യത്തിന് ലേലത്തിൽ ലഭിച്ചത് 31 ലക്ഷം ഡോളർ (21 കോടിയിലേറെ രൂപ).
Share your comments