News

കരിങ്കോഴി വിതരണത്തിനൊപ്പം Cfcc യിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഡെസ്ക്

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഡെസ്ക്

Cfcc യിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഡെസ്ക്

Cfcc യിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഡെസ്ക് ആരംഭിച്ചു പ്രവർത്തിക്കുകയാണ്. വെറ്ററിനറി മേഖലയിലെ രോഗങ്ങളുടെ സംശയങ്ങളും അവയ്ക്കുള്ള പ്രാഥമിക നോർദേശങ്ങളും നൽകി പക്ഷി മൃഗാദികളുടെ ജീവിതം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക.ശുശ്രൂഷയുടെ പെട്ടെന്ന് പക്ഷി മൃഗതികൾക്കയുണ്ടാകുന്ന മരണം നിരക്ക് കുറക്കാനും കഴിയുമെന്ന് ലറുത്തുകയാണ്.

പ്രാഥമിക സേവനം മാത്രമാണ് ലഭ്യമാകുക മൃഗ ആശുപത്രികളും ഡോക്ടർ മാരും ആണ് ആതുര സേവനത്തിന്റെ പ്രധാന ഘടകം എന്നും അവർ ലഭ്യമല്ലാത്തപ്പോൾ മാത്രമായിരിക്കണം ഈ സേവനങ്ങൾ ഉപയോഗിക്കേണ്ടത്.. ഹെല്പ്.ഡെസ്കിനായി 8281013524 എന്ന പ്രതേക നമ്പറിൽ വേണം വിളിക്കാൻ

സി എഫ് സി സി കരിങ്കോഴി വിതരണം നടത്തുന്നു.

ഒന്നര മാസമായ കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് നേരത്തെ തന്നെ ബുക്കിംഗ് ഉറപ്പാക്കുക. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കൊല്ലം തിരുവനന്തപുരം ജില്ലകളിലും കോട്ടയം ജില്ലയിലെ തെരഞ്ഞെടുത്ത മണ്ഡലങ്ങളിലും വിതരണം ഉണ്ടാകും

ബുക്കിങ്ങിന് - 9495722026, 9495182026

മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്.

വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്.

ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറമാണ്. മാംസവും മുട്ടയും പോഷകമൂല്യവും ഔഷധഗുണവുമാണ് കരിങ്കോഴിയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നത്.

ഹൃദ്രോഗികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മാംസമെന്നാണ് മൈസൂരുവിലെ ദേശീയ ഭക്ഷ്യഗവേഷണസ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്.
കരിങ്കോഴിയിറച്ചിയിലെ പ്രോട്ടീന്‍ 24-27% വരെയാണ്. സാധാരണ കോഴിയിറച്ചിയിലാകട്ടെ ഇത് 15-18 ശതമാനവും മാത്രവും. കരിങ്കോഴിയിറച്ചിയിലെ കൊഴുപ്പിന്റെ അളവ്
0.73-1.05 ശതമാനം മാത്രമാണ്. സാധാരണ കോഴിയിറച്ചിയില്‍ കൊഴുപ്പളവ് ഇതിന്റെ 20-25 ഇരട്ടിയാണ്. ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും നിരവധി
ജീവകങ്ങളുടെയും നിറഞ്ഞ കലവറ കൂടിയാണ് കരിങ്കോഴിമാംസം.

മനുഷ്യശരീരത്തിനാവശ്യമായ എട്ട് അമിനോ അമ്ലങ്ങളുള്‍പ്പെടെ കരിങ്കോഴി മാംസത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായകമാണ്. 

ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഇവയുടെ മാംസത്തിനും ആന്തരികാവയവങ്ങള്‍ക്കും കറുപ്പുനിറം


English Summary: 24 hour medical desk and kadakkanath hen distribution by cfcc

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine