പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായനാശ നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്ക് പ്രാഥമികമായി വിലയിരുത്തി.ഇത് ബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുമ്പാകെ റിപ്പോർട്ട് അവതരിപ്പിച്ചു.
കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റേയും എ. ഡി. ബിയുടെ സംഘം സന്ദർശിച്ചതിന്റേയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ദേശീയ സംസ്ഥാന പാതകളുടെ പുനസ്ഥാപനത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5216 കോടി രൂപയും ജീവനോപാധി പുനസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വീടുകളുടെ പുനസ്ഥാപനത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2093 കോടി രൂപയും വേണ്ടിവരും.
Share your comments