കേരള കാർഷിക സർവകലാശാലയിലെ കശുമാവ് ഗവേഷണ കേന്ദ്രം, കശുമാവ് കൊക്കോ വികസന ഡയറക്ടറേറ്റ് ദേശീയ കാർഷിക നൈപുണ്യ കൗൺസിൽ എന്നിവ സംയുക്തമായി മാടക്കത്തറ കശുമാവ് നഴ്സറിയിൽ സൗജന്യ പരിശീലനം നൽകുന്നു.
25 ദിവസമാണ് പരിശീലനകാലം. അപേക്ഷകൾ നേരിട്ട് തപാൽമാർഗമോ,ഇമെയിലോ ഫെബ്രുവരി 10ന് 5 മണിക്ക് മുൻപായി മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം ഓഫീസിൽ ലഭിക്കണം. രാവിലെ എട്ട് മണിമുതൽ വൈകിട്ട് 5 മണിവരെയാണ് പരിശീലനം.
കശുമാവ് നഴ്സറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിജ്ഞാനം നൽകും. തൊഴിൽരഹിതരായ സ്ത്രീകൾക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള വ്യക്തികൾക്കും അപേക്ഷിക്കാം.
The Cashew Research Station at the Kerala Agricultural University and the National Council for Agricultural Skills in collaboration with the Cashew Cocoa Development Directorate are jointly providing free training at Madakathara Cashew Nursery. The training period is 25 days. Applications should be received by post or email at the Madakathara Cashew Research Center office before 5 pm on February 10. Training is from 8 a.m. to 5 p.m. Provides practical knowledge in all subjects related to Cashew Nursery. Unemployed women and persons below the poverty line can apply. The 25 selected candidates will be required to attend the training program full time. The head in-charge of the Cashew Research Center said that the participants will be provided with adequate travel accommodation and training assistance as defined in the scheme.
തെരഞ്ഞെടുക്കപ്പെടുന്ന 25 പരീക്ഷാർത്ഥികൾ മുഴുവൻ സമയവും പൂർണമായും പരിശീലന പരിപാടിയിൽ പങ്കെടുക്കണം.
പങ്കെടുക്കുന്നവർക്ക് പദ്ധതിയിൽ നിഷ്കർഷിക്കുന്ന അർഹമായ യാത്ര താമസ ചിലവുകളും പരിശീലന സഹായവും നൽകുമെന്നും കശുമാവ് ഗവേഷണ കേന്ദ്രം ഹെഡ് ഇൻചാർജ് അറിയിച്ചു.
Share your comments