പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് സംസ്ഥാനത്ത് നിന്ന് ഇതുവരെ അപേക്ഷിച്ചത് 26.75 ലക്ഷം പേർ. ചെറുകിട -നാമമാത്ര കർഷകർക്ക് വർഷം 6000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് കണ്ണൂരിൽ നീന്നാണ്, കുറവ് പത്തനംതിട്ടയിലും. പ്രധാന കാർഷികമേഖല ഉൾപ്പെടുന്ന പാലക്കാട്, ഇടുക്കി.വയനാട് ജില്ലകളിൽ അപേക്ഷകരുടെ എണ്ണം കുറവാണ്. വയനാട്ടിലും ഇടുക്കിയിലും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ കിട്ടാത്തത് മൂലം വലിയൊരു ശതമാനം പേർക്കും അപേക്ഷനൽകാനായില്ല വിവരങ്ങളിലുള്ള സാങ്കേതികമായ പിഴവുകൾമൂലം ഒരുലക്ഷത്തോളം അപേക്ഷകൾ തിരിച്ചയച്ചിട്ടുണ്ട് .
വ്യവസ്ഥകൾ പ്രകാരം ആനുകൂല്യം കിട്ടാൻ അർഹരല്ലാത്ത പലരും അപേക്ഷനൽകിയിട്ടുണ്ട് ഇതിൽ കുറച്ചു പേർക്ക് ആദ്യ ഗഡുവും കിയിട്ടുണ്ട്.അനർഹരെ തിരിച്ചറിയാനുള്ള സംവിധാനം പദ്ധതി സോഫ്റ്റ് വെയ റിലുണ്ട്.പരിശോധിക്കാൻ സമയമെടുക്കുമെന്നു മാത്രം
Share your comments