<
  1. News

300 യൂണിറ്റ് സൗജന്യ വൈദ്യുതി; 1 കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോര്‍ജ പദ്ധതി

ഒ​രു കി​ലോ​വാ​ട്ട് പ​വ​ർ​പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 30,000 രൂ​പ​യും, ര​ണ്ട് കി​ലോ​വാ​ട്ടി​ന് 60,000 രൂ​പ​യും, മൂ​ന്ന് കി​ലോ​വാ​ട്ടി​ന് 78,000 രൂ​പ​യും വ​രെ​യാ​ണ് സ​ബ്സി​ഡി​ ല​ഭി​ക്കും

Darsana J
300 യൂണിറ്റ് സൗജന്യ വൈദ്യുതി; 1 കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോര്‍ജ പദ്ധതി
300 യൂണിറ്റ് സൗജന്യ വൈദ്യുതി; 1 കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോര്‍ജ പദ്ധതി

1. 75000 കോടി രൂപ ചെലവ് വരുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഒരു കോടി വീടുകളില്‍ സോളാർപാനൽ സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് കിലോവാ​ട്ട് വ​രെ​യു​ള്ള സോ​ളാ​ർ പ്ലാ​ന്റു​ക​ൾ​ക്ക് 60 ശ​ത​മാ​നം സ​ബ്‌​സി​ഡിയും അതിനുശേഷം ഒ​രു കി​ലോ​വാ​ട്ട് കൂ​ടി വർധിപ്പിക്കുന്നതിനായി 40 ശ​ത​മാ​നം സ​ബ്‌​സി​ഡി ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ അ​റി​യി​ച്ചു. ഓ​രോ കുടുംബത്തി​നും ഒ​രു കി​ലോ​വാ​ട്ട് പ​വ​ർ​പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 30,000 രൂ​പ​യും, ര​ണ്ട് കി​ലോ​വാ​ട്ടി​ന് 60,000 രൂ​പ​യും, മൂ​ന്ന് കി​ലോ​വാ​ട്ടി​ന് 78,000 രൂ​പ​യും വ​രെ​യാ​ണ് സ​ബ്സി​ഡി​ ല​ഭി​ക്കു​ക. ഇതിനുപുറമെ, പ്ലാന്റ് സ്ഥാപിക്കുന്നതിന് 6 ശതമാനം പലിശനിരക്കിൽ സർക്കാർ വായ്പയും ലഭിക്കും. പദ്ധതിക്കായി www.pmsuryaghar.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വാർത്തകൾ: ഇരുട്ടടി!! പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി

2. പാൽ ഉൽപ്പാദനത്തിൽ കേരളത്തിന് മികച്ച സ്ഥാനം നിലനിർത്താൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നടത്തേണ്ട ഇടപെടലുകളെ പറ്റി പരിപാടിയിൽ ചർച്ചകളുയർന്നു. പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ ക്ഷീരമേഖലയെ ശക്തിപ്പെടുത്തിയതോടൊപ്പം ക്ഷീരകർഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക കൂടി ചെയ്തു. ഉൾനാടൻ മത്സ്യകൃഷിയിൽ എയറേഷൻ, ജൈവസുരക്ഷ, പ്രോബയോട്ടിക്കുകളുടെ ഉപയോഗം എന്നിവ ഉറപ്പുവരുത്തിയതിലൂടെ ഉല്പാദനക്ഷമത 0.5-3 മെട്രിക് ടൺ എന്ന നിലയിൽ നിന്ന് 1.5-4 മെട്രിക് ടൺ വരെ ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

3. മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന വ്യക്തിഗത ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപകടമരണമോ, അപകടം മൂലം അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 10 ലക്ഷം രൂപ ഇൻഷുറൻസും, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പരമാവധി ഒരു ലക്ഷം രൂപവരെ ചികിത്സാച്ചെലവും ലഭിക്കും. 509 രൂപ പ്രീമിയം നൽകി മാർച്ച് 24 വരെ പദ്ധതിയിൽ അംഗമാകാം. പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘങ്ങൾ വഴിയാണ് അംഗത്വം എടുക്കേണ്ടത്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളിക്ഷേമ സഹകരണസംഘത്തിൽ അംഗങ്ങളായ എസ്.എച്ച്.ജികൾക്കും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുമായോ പ്രാഥമിക സഹകരണസംഘങ്ങളുമായോ ബന്ധപ്പെടാം. ഫോൺ: 04829-216180,9526041246.

4. റേഷൻ കാർഡ് മസ്റ്ററിങ്ങിന് കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണി വരേയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും റേഷൻ കടകളിൽ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂർത്തിയാക്കണം. മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ കടകൾ അവധിയാണ്. ഈ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ മസ്റ്ററിംഗ് ചെയ്യാം.

English Summary: 300 units of free electricity rooftop solar power scheme for 1 crore families

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds