പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ അവരുടെ eKYC പൂർത്തിയാക്കണം. പിഎം-കിസാൻ പോർട്ടൽ വഴി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് eKYC പൂർത്തിയാക്കാം.
കൂടുതൽ വാർത്തകൾ: എറണാകുളത്ത് റെഡ് അലർട്ട്! മഴ അതിതീവ്രമാകും..
ഗുണഭോക്താവിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് PMKISAN GOI എന്ന ആപ്പ് ഡൗൺലോഡ് ചെയ്‌ത് eKYC ചെയ്യാൻ കഴിയും. ഒടിപിയുടെയോ, വിരലടയാളത്തിന്റെയോ സഹായമില്ലാതെ മുഖം സ്കാൻ ചെയ്തു കൊണ്ട് ഇകെവൈസി പൂർത്തിയാക്കാൻ ഈ ആപ്പ് വഴി സാധിക്കും. അതേസമയം, ആദായനികുതി അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ കേന്ദ്ര സർക്കാർ അയോഗ്യരാണെന്ന് തിരിച്ചറിഞ്ഞ ഗുണഭോക്താക്കൾ, ഇതുവരെ ലഭിച്ച തുക നിർബന്ധമായും തിരികെ നൽകണമെന്ന് ബിഹാർ സർക്കാർ അറിയിച്ചു. 2023 ഫെബ്രുവരി 27-നാണ് 13-ാം ഗഡു വിതരണം ചെയ്തത്.
14-ാം ഗഡു തടസമില്ലാതെ ലഭിക്കാൻ ഗുണഭോക്താക്കൾക്ക് ഈ 5 കാര്യങ്ങൾ ചെയ്യണം
1. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുക
2. ബാങ്ക് അക്കൗണ്ട് സ്റ്റാറ്റസിനൊപ്പം നിങ്ങളുടെ ആധാർ സീഡിംഗ് പരിശോധിക്കുക
3. ആധാർ സീഡഡ് ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ DBT ഓപ്ഷൻ പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുക
4. നിങ്ങളുടെ eKYC പൂർത്തിയാക്കുക
5. പരിശോധിക്കാൻ : https://resident.uidai.gov.in/bank-mapper
പിഎം കിസാൻ പോർട്ടലിൽ 'നിങ്ങളുടെ സ്റ്റാറ്റസ് അറിയുക' എന്ന ഓപ്ഷന് താഴെ ആധാർ സീഡിംഗ് സ്റ്റാറ്റസ് പരിശോധിക്കാം. കൂടാതെ, 155261 എന്ന നമ്പറിലേക്ക് കോൾ ചെയ്ത് കർഷകർക്ക് അവരുടെ പിഎം കിസാൻ ആപ്ലിക്കേഷന്റെ സ്ഥിതി പരിശോധിക്കാം. വിവിധ സർക്കാർ പദ്ധതികൾക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ (ഡിബിടി) സ്വീകരിക്കുന്നതിന് ആധാർ സീഡിംഗ് അനിവാര്യമാണ്.
eKYC ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം..
1. PMKisan-ന്റെ ഔദ്യോഗിക വെബ്സൈറ്റ് https://pmkisan.gov.in/ സന്ദർശിക്കുക
2. ‘കർഷക വിഭാഗത്തിന്’ കീഴിലുള്ള eKYC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. ആധാർ കാർഡ് നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി Search ക്ലിക്കുചെയ്യുക
4: ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകുക
5: 'Get OTP' ക്ലിക്ക് ചെയ്തതിനുശേഷം ലഭിക്കുന്ന OTP നൽകുക
eKYC ഓഫ്‌ലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം..
1. നിങ്ങളുടെ അടുത്തുള്ള അക്ഷയ സെന്ററോ/ മറ്റ് സേവന കേന്ദ്രങ്ങളോ സന്ദർശിക്കുക
2. പിഎം കിസാൻ അക്കൗണ്ടിൽ ആധാർ അപ്ഡേറ്റ് സമർപ്പിക്കുക
3. ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ ബയോമെട്രിക്സ് നൽകുക
4. ആധാർ കാർഡ് നമ്പർ അപ്ഡേറ്റ് ചെയ്ത് ഫോം സമർപ്പിക്കുക
അപ്ഡേറ്റ് ആയാൽ മൊബൈൽ നമ്പറിൽ സ്ഥിരീകരിച്ചതായി ഒരു സന്ദേശം ലഭിക്കും.
Share your comments