1. സംസ്ഥാനത്തെ 'ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതി'യില്‍ അര്‍ഹരായ 6201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മറ്റേതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ പെൻഷന് അര്‍ഹതയുണ്ടാകുന്നതല്ല. 60 വയസ്സ് പിന്നിടുന്ന കർഷകർക്ക് ഇന്ത്യയുടെ സമ്പദ് ഘടനയുടെ നട്ടെല്ലായ കാര്‍ഷിക വ്യവസ്ഥയിൽ ജീവിതകാലം മുഴുവൻ പ്രയത്നിച്ചതിന്റെ പ്രതിഫലമെന്ന നിലയിലാണ് പെൻഷൻ നൽകുന്നത്. 2,13,289 പേരാണ് 'ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതി'യിലെ ആകെ ഗുണഭോക്താക്കൾ.
2. വെള്ളായണി കാർഷിക സർവകലാശാലയിൽ ഒക്ടോബർ 16-17 തീയതികളിൽ 'ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ലോക ഭക്ഷ്യ ദിനാഘോഷത്തിൽ യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാർ ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിടുന്നു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോ ഉൾപ്പെടെയുള്ള വിഷയ വിദഗ്ധർ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9495118208 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിനു മുകളിലെ ചക്രവാത ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുമുള്ളതിനാൽ മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments