കാര്‍ഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്ത് ഉത്പാദനം കൂട്ടാനുള്ള തീവ്ര നടപടികളുമായി ദേശീയ കൃഷി മന്ത്രാലയം.ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രാജ്യത്ത് 7000 വിത്ത് ലബോട്ടറികള്‍ സ്ഥാപിക്കും.ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീഡ് സയന്‍സിനാണ്.രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 583 വിത്ത് പരിശോധനാ ലബോട്ടറികളും, ബ്ലോക്ക് തലത്തിലെ ഗ്രാമങ്ങളില്‍ 6600 ലബോട്ടറികളുമാണ് സ്ഥാപിക്കുക..
നല്ല വിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കി, 15 മുതല്‍ 20 ശതമാനം ഉത്പാദനം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.നിലവില്‍ 130 വിത്ത് ലബോട്ടറികളാണുള്ളത്. ഇവ കൂടുതല്‍ ശാക്തീകരിക്കപ്പെടണമെന്ന അഭിപ്രായവുമുണ്ട്..വിത്ത് ഗുണമേന്മയിലൂടെ നല്ല ആകൃതി, നിറം, തൂക്കം എന്നീ ഘടകങ്ങളെല്ലാം ഏകോപിപ്പിച്ച് വിപണിയില്‍ നല്ല വില കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീഡ് സയന്‍സസ് ഡയറക്ടര്‍ ദിനേശ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു..കാര്‍ഷിക മേഖലയിലെ പ്രതിസഡികള്‍ തരണം ചെയ്യാന്‍ ഈ നീക്കം സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം.
Share your comments