<
  1. News

Ujjwala Scheme: 1,650 കോടി രൂപയ്ക്ക് 75 ലക്ഷം LPG കണക്ഷനുകൾ പാവങ്ങൾക്ക്!!

പുതിയ കണക്ഷനുകൾ കൂടി നൽകുന്നതോടെ ഉജ്വല പദ്ധതിയിലെ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും

Darsana J
Ujjwala Scheme: 1650 കോടി രൂപയ്ക്ക് 75 ലക്ഷം കണക്ഷനുകൾ പാവങ്ങൾക്ക്!!
Ujjwala Scheme: 1650 കോടി രൂപയ്ക്ക് 75 ലക്ഷം കണക്ഷനുകൾ പാവങ്ങൾക്ക്!!

1. രാജ്യത്ത് ഉജ്വല പദ്ധതിയ്ക്ക് (Ujjwala Scheme) കീഴിൽ പുതിയ എൽപിജി കണക്ഷൻ (LPG Connection) എടുക്കുന്നവർക്കായി 1,650 കോടി രൂപയുടെ സബ്സിഡി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. സബ്സിഡി (Subsidy) നൽകാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. പുതിയ കണക്ഷനുകൾ കൂടി നൽകുന്നതോടെ ഉജ്വല പദ്ധതിയിലെ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും. 3 വർഷത്തിനുള്ളിൽ 75 ലക്ഷം കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. സ്കീം വഴി ഒരു ഗുണഭോക്താവിന് ഒരു പാചക വാതക സിലിണ്ടറിന് 400 രൂപയാണ് സബ്സിഡി ലഭിക്കുന്നത്.

കൂടുതൽ വാർത്തകൾ: LPG Subsidy 275 രൂപ! എഎവൈ റേഷൻ കാർഡുകാർക്ക് ആനുകൂല്യം

2. ‘ഔഷധ സസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ സെപ്തംബര്‍ അവസാനവാരം സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ വച്ച് തൃശൂര്‍ ജില്ലയിലെ പട്ടികവർഗ വിഭാഗക്കാര്‍ക്കാണ് പരിശീലനം നൽകുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 18ന് 4 മണിക്ക് മുമ്പ് 9188498477, 0487 2438477 നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

3. കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അലങ്കാര മത്സ്യകൃഷി’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 550 രൂപയാണ് ഫീസ്. ഈ മാസം 20നാണ് ക്ലാസ് നടക്കുക. 19-ാം തീയതി വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ നമ്പര്‍ : 0487 2370773. 

4. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് സെന്ററിൽ ഉണക്ക റബ്ബറില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, റബ്ബർ കോമ്പൗണ്ടിങ്, പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍, എംഎസ്എംഇ പദ്ധതികള്‍ തുടങ്ങിയവ ഉൾപ്പെടുത്തി ഈ മാസം 18 മുതല്‍ 22 വരെയാണ് പരിശീലനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ training@rubberboard.org.in എന്ന ഇ മെയിലിലോ ബന്ധപ്പെടുക.

English Summary: 75 lakh lpg gas connections for the poor for Rs 1650 crore under ujjwala yojana

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds