ധാരാളം തൊഴിലവസരങ്ങളുള്ള ഫീൽഡാണ് നഴ്സിംഗ്. നഴ്സിംഗ്, പാരാമെഡിക്കൽ വിഭാഗങ്ങളിൽ സംസ്ഥാനത്ത് 7600 സീറ്റുകളോളമുണ്ട്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രോസ്പെക്ടസ്, വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3 ആണ്. എന്നാൽ അപേക്ഷാ ഫീസ് ഒടുക്കാൻ ജൂൺ 30 വരെയേ അവസരമുള്ളൂ. ജനറൽ, എസ്.ഇ.ബി.സി. വിഭാഗങ്ങൾക്ക് 800/- രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാനവസരമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/06/2023)
വിവിധ പ്രോഗ്രാമുകൾ
1.ബി.എസ്.സി. നഴ്സിംഗ്
2.ബി.എസ്.സി. എം.എൽ.റ്റി
3.ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി
4 ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി
5.ബി.എസ്.സി. ഒപ്റ്റോമെടി
6. ബി.പി.റ്റി.
ബന്ധപ്പെട്ട വാർത്തകൾ: റീജിയണൽ വിവിധ റൂറൽ ബാങ്കുകളിലായി 8612 ഓളം ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
7.ബി.എ.എസ്സ് എൽ.പി.
8.ബി.സി.വി.റ്റി.
9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി
10.ബി.എസ്.സി ഒക്കുപേഷണൽ തെറാപ്പി
11.ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി
12.ബി.എസ്.സി. മെഡിക്കൽ റേഡിയോ തെറാപ്പി ടെക്നോളജി
13. ബി.എസ്.സി. ന്യൂറോ ടെക്നോളജി
യോഗ്യത
അപേക്ഷാർത്ഥികൾ 2018 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചവരായിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 31 വയസ്സാണ്. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 11.12.2023 ൽ പരമാവധി 46 വയസ്സു വരെയാകാം. ബി.എസ്.സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് സയൻസ് സ്ട്രീമിലുള്ള കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. ചില കോഴ്സുകൾക്ക് പഠിച്ച വിഷയങ്ങളിൽ (സയൻസ്) നിന്ന് വ്യത്യാസങ്ങളാകാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: www.lbscentre.kerala.gov.in
ഫോൺ: 04712560363, 04712560364
Share your comments