<
  1. News

ഏഴാം ശമ്പള കമ്മീഷൻ; 2 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിൽ ഉടനെത്തും

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഡിഎയ്ക്കായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ ഡിഎ പണം ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേരും.

Anju M U
cash
2 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടിൽ ഉടനെത്തും

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇപ്പോഴും തങ്ങളുടെ ഡിയർനസ് അലവൻസി (DA)നായി കാത്തിരിക്കുകയാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഡിഎയ്ക്കായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.

ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

നിങ്ങളുടെ ഡിഎ പണം ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേരുമെന്നതാണ് അതിയായ ആ സന്തോഷ വാർത്ത. 2 ലക്ഷം രൂപയായിരിക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരിക എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.

കഴിഞ്ഞ 18 മാസമായി നിങ്ങളുടെ ഡിയർനസ് അലവൻസ് മുടങ്ങിക്കിടക്കുകയാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം, വരും വർഷത്തിൽ ഈ തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് സർക്കാരിന് കഴിയും.

എന്താണ് ഡിയർനസ് അലവൻസ്? (What is Dearness allowance?)

സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന പണമാണ് ഡിയർനസ് അലവൻസ് (Dearness allowance). ഈ പണം സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്നു. പണപ്പെരുപ്പം ഉയർന്നതിന് ശേഷവും ജീവനക്കാരുടെ ജീവിത നിലവാരത്തിൽ വ്യത്യാസം വരാതിരിക്കാനാണ് ഈ പണം നൽകുന്നത്.

രണ്ടാം ലോക മഹായുദ്ധസമയത്താണ് ഡിയർനസ് അലവൻസ് ആരംഭിച്ചത്. ശമ്പളത്തിന് പുറമെ സൈനികർക്ക് ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള ചെലവിനുള്ള പണം നൽകിയിരുന്നു. അന്ന് ഇതിനെ ഡിയർനെസ് ഫുഡ് അലവൻസ് എന്നാണ് വിളിച്ചിരുന്നത്. ഇതിന് ശേഷം എല്ലാ സർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ഡിയർനസ് അലവൻസ് നൽകി തുടങ്ങി.

ഡിയർനസ് അലവൻസിൽ 31% വർധനവ് (31% Hike in Dearness Allowance)

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി സർക്കാർ ഉയർത്തി. ജീവനക്കാർക്ക് വിവിധ ആനുകൂല്യങ്ങളും ലഭിക്കും.


48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 60 ലക്ഷം പെൻഷൻകാരും
(48 Lakh Central Government Employee & 60 Lakh Pensioners)

ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, രാജ്യത്ത് ആകെ 48 ലക്ഷം കേന്ദ്ര ജീവനക്കാരും ഏകദേശം 60 ലക്ഷം പെൻഷൻകാരുമുണ്ട്. ജീവനക്കാരുടെ ഡിഎ കുടിശ്ശിക സർക്കാർ ഒറ്റയടിക്ക് കൈമാറിയാൽ അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.

കുടിശ്ശിക തീർപ്പാക്കാനുള്ള ഉത്തരവ് പ്രധാനമന്ത്രി ഉടൻ പ്രഖ്യാപിക്കും (PM Modi to Nod For Good News Soon)

തീർപ്പാക്കാത്ത 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നീണ്ട നാളായി ഡിയർനസ് അലവൻസിന് കാത്തിരിക്കുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും.

ഡിഎയും നികുതിയും (Dearness Allowance & Taxes) 

ഡിയർനസ് അലവൻസ് പൂർണമായും നികുതി നൽകേണ്ടതാണ്. ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് എത്ര തുകയാണോ ഡിയർനസ് അലവൻസായി ലഭിക്കുന്നത് അതിന് നികുതി നൽകേണ്ടി വരും.

English Summary: 7th Pay Commission 2022; Central Government Employees Will Receive Their Pending 2 Lakhs Soon

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds