7th Pay Commission: ഹോളി ആഘോഷങ്ങൾക്ക് നിറം പകരുന്ന വാർത്തകളാണ് ഏഴാം ശമ്പള കമ്മിഷനിൽ നിന്നും വരുന്നത്. അതായത്, കേന്ദ്രസർക്കാർ ജീവനക്കാരുടെയും (Central Government Employees) പെൻഷൻകാരുടെയും (Pensioners) ഡിയർനസ് അലവൻസിൽ (Dearness Allowance) വർധനവുണ്ടാകുമെന്നാണ് ഏറ്റവും പുതിയ വാർത്ത.
അതു ദീർഘ നാളായുള്ള കാത്തിരിപ്പിനൊടുവിലാണ് ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാനായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത് 3 ശതമാനം വർധനവ് ക്ഷാമബത്തയിൽ ഉണ്ടാകുമെന്നാണ്.
ഇതനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിലവിൽ 31% ഡിയർനസ് അലവൻസാണ് (Dearness Allowance) ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ 3% അധിക ക്ഷാമബത്തയുടെ ആനുകൂല്യമാണ് ഇനിമുതൽ ലഭിക്കുന്നത്.
തൊഴിൽ മന്ത്രാലയം നൽകുന്ന കണക്കുകളിൽ പറയുന്നത്, 2021 നവംബറിൽ AICPI-IW സൂചിക 0.8% ഉയർന്ന് 125.7ൽ എത്തിയെന്നാണ്. ഇത് 3 ശതമാനം വർധിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. 2022ന്റെ ആദ്യ മാസങ്ങളിൽ തന്നെ ക്ഷാമബത്ത വർധിച്ച് ജീവനക്കാരുടെ ശമ്പളം കൂടുമെന്ന് വ്യക്തമായിരുന്നു. ഇപ്പോൾ ഇവർക്ക് 31 ശതമാനം നിരക്കിലാണ് ഡിഎ ലഭിക്കുന്നതെങ്കിലും 3 ശതമാനം വർധനവിന് ശേഷം ഇത് 34 ശതമാനത്തിലെത്തുന്നതാണ്.
മാർച്ചിൽ പ്രഖ്യാപനം (Will Declare on March)
ഏഴാം ശമ്പള കമ്മീഷൻ ക്ഷാമബത്തയെ നിശ്ചയിക്കുന്നത് അടിസ്ഥാന ശമ്പളത്തിൽ നിന്നുമാണ്. ഡിഎയുടെ വർധനവ് സംബന്ധിച്ച തീരുമാനം മാർച്ചിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഇപ്പോൾ പുതിയ പ്രഖ്യാപനം ഉണ്ടാകില്ല.
ആനുകൂല്യം ആർക്കൊക്കെ ലഭിക്കും (Who will get the benefit?)
ക്ഷാമബത്ത വർധിക്കുകയാണെങ്കിൽ, 50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതു കഴിഞ്ഞാൽ അടുത്ത ക്ഷാമബത്ത 2022 ജൂലൈയിലായിരിക്കും പരിഗണിക്കുന്നത്.
ക്ഷാമബത്ത 3% വർധിപ്പിച്ച ശേഷം മൊത്തം ക്ഷാമബത്ത 34% ആകും. ഇത് നിലവിലുള്ള അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ നിന്നും മൊത്തം വാർഷിക ക്ഷാമബത്ത 73,440 രൂപയാക്കി ഉയർത്തും.
പണപ്പെരുപ്പം നേരിടുന്നതിനായി വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ക്ഷാമബത്ത അനുവദിക്കുന്നത് നിർത്തിവച്ചിരുന്നു. ക്ഷാമബത്തയിൽ മാത്രമല്ല,ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്‌ടർ (Fitment Factor) വർധിപ്പിക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണനയിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Big Update: 18 മാസത്തെ DA കുടിശ്ശികയിലെ സർക്കാർ തീരുമാനം പുറത്ത്
ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിച്ചുകൊണ്ട് പ്രതിമാസമുള്ള അടിസ്ഥാന വരുമാനം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയർത്തുന്നതിനാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Share your comments