<
  1. News

7th Pay Commission: സന്തോഷ വാർത്ത! കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കും

പുതുവർഷത്തിൽ സന്തോഷ വാർത്ത. ഏഴാം ശമ്പള കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ മുഴുവൻ ഡിയർനസ് അലവൻസ്- (Dearness Allowance- DA) ക്ഷാമബത്ത 34 ശതമാനം വർധിപ്പിക്കുമെന്നതാണ്.

Anju M U
7th pay commission
കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ച്ആർഎ വർധിപ്പിക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ സന്തോഷ വാർത്ത. ഏഴാം ശമ്പള കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ മുഴുവൻ ഡിയർനസ് അലവൻസ്- (Dearness Allowance- DA) ക്ഷാമബത്ത 34 ശതമാനം വർധിപ്പിക്കുമെന്നതാണ്.
കഴിഞ്ഞ വർഷം ഡിയർനസ് അലവൻസിൽ (ഡിഎ) ഗണ്യമായ വർധനവുണ്ടായതിനെ തുടർന്ന് ജീവനക്കാരുടെ വീട്ടു വാടക അലവൻസും (എച്ച്ആർഎ) കൂട്ടാനായി സർക്കാർ തീരുമാനിച്ചിരുന്നു. ഇത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തീർച്ചയായും ഒരു സന്തോഷ വാർത്തയാണ്.

മുഴുവൻ ക്ഷാമബത്തയും 34% വർധിപ്പിക്കും (Entire Dearness Allowance To Increase By 34%)

ഉടൻ തന്നെ മുഴുവൻ ഡിയർനസ് അലവൻസും 34% വർധിപ്പിക്കുമെന്നതിനാൽ, എച്ച്ആർഎ നിരക്ക് കൂടാനും ഇത് സ്വാധീനിക്കുന്നു. മുൻവർഷത്തെ വർധനവ് കണക്കാക്കിയാൽ, നിലവിൽ ഡിഎ 31% ആണ്. ഏഴാം ശമ്പള കമ്മീഷന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഡിയർനസ് അലവൻസ് 25% കവിയുമ്പോൾ മാത്രമേ എച്ച്ആർഎയിലും വർധനവ് ഉണ്ടാകുകയുള്ളു. കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര സർക്കാർ ഡിഎ 28% ആയി ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് എച്ച്ആർഎയും വർധിച്ചു.

എന്താണ് എച്ച്ആർഎ അഥവാ വീട് വാടക അലവൻസ്? (What is HRA or House Rent Allowance?)

നിങ്ങളുടെ വാടക അപ്പാർട്ട്മെന്റിന് സ്റ്റൈപ്പൻഡായി നിങ്ങളുടെ തൊഴിലുടമ എച്ച്ആർഎ അനുവദിക്കുന്നു. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമ നിങ്ങൾക്ക് എച്ച്ആർഎ നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ ആദായനികുതിയിലെ കിഴിവ് ക്ലെയിം ചെയ്യാവുന്നതാണ്.

എങ്കിലും, HRA നികുതി കിഴിവുകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന്, നിങ്ങൾ വാടക ഭവനത്തിൽ താമസിക്കുന്ന ആളായിരിക്കണം എന്നത് നിർബന്ധമാണ്. സ്വന്തമായി ഒരു വീടുള്ള, എച്ച്ആർഎ അടയ്ക്കുന്ന ഒരു ജീവനക്കാരനാണെങ്കിൽ, നിങ്ങൾക്ക് സെക്ഷൻ 80GG പ്രകാരം നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ സാധിക്കില്ല.

വീട് വാടക അലവൻസിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവ ഓരോന്നും 27%, 18%, 9% എന്നീ നിരക്കുകളിലാണ്. അടുത്ത റിവിഷനിൽ എച്ച്ആർഎ 3 ശതമാനം വർധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇത് 27% ആണ്. ക്ഷാമബത്ത 50% എത്തിയാൽ മാത്രമേ 30% ആയി ഉയർത്താൻ കഴിയൂ.

അതേ സമയം, പഞ്ചാബ്, ഉത്തർ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 26,000 രൂപയാക്കി ഉയർത്തുമെന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 26,000 രൂപയാക്കി ഉയർത്തും

18,000 രൂപ അടിസ്ഥാന ശമ്പളം ലഭിച്ചിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 26,000 രൂപ ഇനി മുതൽ ലഭിക്കും. ഈ വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ ഉടനെ തന്നെ ഇതിൽ തീരുമാനമുണ്ടാകും.

18 മാസത്തെ ഡിഎ കുടിശ്ശിക ഉടൻ നൽകും (18 Months DA Arrears Will Release Soon)

ക്ഷാമബത്ത 18 മാസത്തോളമായി മുടങ്ങിക്കിടക്കുന്നവർക്കും ആശ്വാസം നൽകുന്ന വാർത്തകളാണ് വരുന്നത്. അതായത്, ജീവനക്കാരുടെ 18 മാസത്തെ ഡിഎ കുടിശ്ശിക അനുവദിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വ്യക്തമാക്കിയിരുന്നു. ഇത് ഉടനെ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും.

English Summary: 7th Pay Commission: Employees To Get An Increase of HRA By 3%

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds