7th Pay Commission: ഒടുവിൽ കേന്ദ്ര സർക്കാർ ജീവനക്കാർ (Central government Employees) കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തി. ജൂലൈ ഒന്നു മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കും. റിപ്പോർട്ടുകൾ പറയുന്നത്, ജൂലൈ 1 മുതൽ ക്ഷാമബത്ത- Dearness allowance (ഡിഎ വർധനവ്) 5 ശതമാനം വർധിപ്പിക്കുമെന്നതാണ്.
ഓരോ വർഷവും രണ്ട് തവണയാണ് ജീവനക്കാരുടെ ഡിഎ കേന്ദ്ര സർക്കാർ വർധിപ്പിക്കാറുള്ളത്.
ഈ വർഷം 2022 ജനുവരിയിൽ കേന്ദ്രം ക്ഷാമബത്ത മൂന്ന് ശതമാനം ഉയർത്തിയിരുന്നു. ഇപ്പോൾ രാജ്യത്തെ വില കയറ്റം കൂടി കണക്കിലെടുത്താണ് വീണ്ടും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നടപടി.
ഇത് പ്രകാരം ജീവനക്കാരുടെ ഡിഎ 34 ശതമാനത്തിൽ നിന്ന് 39 ശതമാനമായി ഉയരും. ഇങ്ങനെയെങ്കിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളം 27,000ത്തിലധികം വർധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ മുന്നറിയിപ്പ്! ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്‌ടപ്പെട്ടേക്കാം
ജനുവരിയിൽ 3% ഡിഎ വർധിപ്പിച്ചപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത 31ൽ നിന്ന് 34 ശതമാനത്തിലേക്ക് ഉയർന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ എഐസിപിഐ സൂചികയിൽ ഇടിവുണ്ടായെങ്കിലും അതിനു ശേഷം എഐസിപിഐയുടെ കണക്കുകൾ വർധിച്ചു.
ജനുവരിയിൽ 125.1, ഫെബ്രുവരിയിൽ 125 എന്ന രീതിയിലും, മാർച്ചിൽ ഒരു പോയിന്റ് വർധിച്ച് 126 ആയും മാറി. ഏപ്രിലിലെ കണക്കുകൾ പ്രകാരം എഐസിപിഐ സൂചിക 127.7 ആയി കുറഞ്ഞു. ഇതിൽ 1.35 ശതമാനം വർധനവുണ്ടായിട്ടുണ്ട്, അതായത് ഇപ്പോൾ മെയ്, ജൂൺ മാസങ്ങളിലെ കണക്കുകൾ 127 കടന്നാൽ അത് 5 ശതമാനം വരെ വർധിപ്പിക്കാം.
ശമ്പളത്തിൽ എത്ര വർധനവ്? (How much hike in salary?)
സർക്കാർ ഡിഎ 5% വർധിപ്പിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 34% ൽ നിന്ന് 39% ആയി ഉയരും.
പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ വിവരങ്ങൾ
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56,900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് പ്രതിമാസം (39%) 22,191
3. ഡിയർനസ് അലവൻസ് ഇതുവരെ പ്രതിമാസം (34%) 19,346
4. ക്ഷാമബത്ത പ്രതിമാസം 2,845 രൂപ വർധിച്ചു
5. വാർഷിക ശമ്പളത്തിൽ വർധനവ് 2,845X12 = 34,140 രൂപ
കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ വിവരങ്ങൾ
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് പ്രതിമാസം (39%) 7,020
3. ഡിയർനസ് അലവൻസ് ഇതുവരെ പ്രതിമാസം(34%) 6120
4. ക്ഷാമബത്ത പ്രതിമാസം 900 രൂപ വർധിച്ചു
5. വാർഷിക ശമ്പളത്തിൽ വർധനവ് 900 X12 = 10,800 രൂപ
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: eKYC സമയപരിധി വീണ്ടും നീട്ടി; എത്രയും പെട്ടെന്ന് ചെയ്യുക
Share your comments