ഏഴാം ശമ്പള കമ്മീഷനിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ സന്തോഷം തരുന്നതാണ്. അതായത്, ജീവനക്കാർക്ക് 90,000 രൂപ വരെ ഫെബ്രുവരി മാസം ശമ്പളം ലഭിക്കുമെന്നതാണ് റിപ്പോർട്ടുകൾ. ജനുവരി മാസത്തെ ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ്-Dearness Allowance) വർധനവ് മൂലം ഒരു കോടിയിലധികം ജീവനക്കാരുടെയും പെൻഷൻകാരുടെയും തുകയിലും വർധനവ് ഉണ്ടാകും.
34% ഡിഎ വർധനവ് (34% Hike In Dearness Allowance)
കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച് പെൻഷൻ വാങ്ങുന്നവർക്കും ക്ഷാമബത്ത 34 ശതമാനം വർധനവിൽ ലഭിക്കും. കഴിഞ്ഞ വർഷം ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഉപയോഗിച്ചായിരുന്നു ഡിഎ നിർണയിച്ചത്. എന്നാൽ, 2001നെ അടിസ്ഥാന വർഷമാക്കി, ഉപഭോക്തൃ വില സൂചിക ഉപയോഗിച്ചാണ് ക്ഷാമബത്ത കണക്കാക്കിയിരുന്നത്.
2016നെ അടിസ്ഥാന വർഷമാക്കി, 2020 സെപ്‌തംബർ മുതൽ ക്ഷാമബത്ത കണക്കാക്കാൻ സർക്കാർ ഒരു പുതിയ ഉപഭോക്തൃ വില സൂചിക ഉപയോഗിച്ചു. DA കണക്കാക്കാൻ, പഴയ CPI ശ്രേണിയും പുതിയ ഉപഭോക്തൃ വില സൂചികയും ബന്ധിപ്പിക്കുന്നതിന് 2.88 എന്ന ലിങ്കിങ് ഘടകവും ഉപയോഗിക്കുന്നു.
വാർത്തകൾ സൂചിപ്പിക്കുന്നത് പ്രകാരം ഡിയർനസ് അലവൻസ് വർധനവിനെ കുറിച്ചുള്ള പ്രഖ്യാപനം മാർച്ച് അവസാനത്തോടെ ഉണ്ടായേക്കും. 2022 ജനുവരിയിൽ 3% ക്ഷാമബത്ത വർധിപ്പിച്ചിരുന്നു. ഇത് ജീവനക്കാർക്ക് ലഭിക്കുന്ന മൊത്തം ഡിയര്‍നെസ് അലവന്‍സിനെ 31% ൽ നിന്ന് 34% ആക്കി ഉയർത്തി.
കഴിഞ്ഞ ഡിസംബർ വരെ ക്ഷാമബത്ത 34.04% ആക്കിയെന്നാണ് AICPI കണക്കുകൾ പറയുന്നത്. ഈ 3 ശതമാനം വർധനവിന് ശേഷം, 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ പ്രതിവർഷം 73,440 രൂപ ക്ഷാമബത്ത ലഭിച്ചിട്ടുണ്ട്.
അതേ സമയം, ഫെബ്രുവരി 1ലെ കേന്ദ്ര ബജറ്റിന് പിന്നാലെ, ജീവനക്കാരുടെ ഡിയര്‍നെസ് അലവന്‍സ് 14 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം പറഞ്ഞിരുന്നതെങ്കിലും ഇത് 14 ശതമാനം വരെ വർധിപ്പിച്ചു. കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സംരംഭങ്ങളിലെ (സിപിഎസ്ഇ) ജീവനക്കാർക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.
ഡിയർനസ് അലവൻസിലെ) ഗണ്യമായ വർധനവിന് പിന്നാലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടു വാടക അലവൻസും (എച്ച്ആർഎ) കൂട്ടാനായി തീരുമാനമെടുത്തിരുന്നു.
ജനുവരിയിൽ, സിപിഎസ്ഇ ജീവനക്കാരുടെ ഡിയർനസ് അലവൻസ് പുതുക്കിയിരുന്നു. നേരത്തെ ഇവർക്ക് 170.5% നിരക്കിലാണ് ക്ഷാമബത്ത ലഭിച്ചിരുന്നത്. പുതുക്കിയ നിരക്കിൽ ഇത് 184.1% ആയി ഉയർന്നു. സിപിഎസ്‌ഇ ബോർഡ് തലത്തിലും താഴെയുള്ള ബോർഡ് ലെവൽ ഓഫീസർമാർക്കും പുതുക്കിയ നിരക്ക് അനുസരിച്ചുള്ള തുക ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission: ജീവനക്കാരുടെ ശമ്പളം കൂട്ടും, 14% ഡിഎ വർധനവും
എന്നിരുന്നാലും 18 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കുടിശ്ശിക തുക ലഭിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു. ഈ തുക വരുംമാസങ്ങളിൽ ലഭ്യമാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും, ഡിഎ കുടിശ്ശിക നൽകുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പുതിയതായി അറിയിച്ചത്.
Share your comments