<
  1. News

സ്മാൾ ഫിനാൻസ് ബാങ്കുകളിൽ റെക്കറിംഗ് ഡെപ്പോസിറ്റ് , നിക്ഷേപങ്ങൾക്ക് 8%പലിശ

പ്രതിമാസം നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർ ഡി (RD) ചുരുങ്ങിയത് 100 രൂപയെങ്കിലും മാസം തോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർ ഡി യിൽ ചേരാം

K B Bainda
ചെറിയ തുകകള്‍ നിക്ഷേപിക്കുന്നവര്‍ സാധാരണയായി റെക്കറിംഗ് നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കാറ്.
ചെറിയ തുകകള്‍ നിക്ഷേപിക്കുന്നവര്‍ സാധാരണയായി റെക്കറിംഗ് നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കാറ്.

പ്രതിമാസം നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർ ഡി (RD) ചുരുങ്ങിയത് 100 രൂപയെങ്കിലും മാസം തോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർ ഡി യിൽ ചേരാം.

സ്ഥിര നിക്ഷേപത്തിന് മേല്‍ മാത്രമല്ല, റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 36 മാസത്തേക്കുള്ള നിക്ഷേപത്തിനാണ് പരമാവധി പലിശ നൽകുന്നത് . ഉദാഹരണത്തിന് ഉത്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് 24-36 മാസത്തെ നിക്ഷേപത്തിന് 8%പലിശ നൽകും.

12,15,18,21 മാസകാലയളവിൽ 7.25% പലിശയാണ് ഉത്കർഷ് നൽകുന്നത് .മൂന്നു വർഷം മുതൽ പത്തു വർഷക്കാലയളവിലെ ആർ ഡി യ്ക്കും ഇതേ പലിശ തന്നെയാണ് .എന്നാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ മൊത്തം തുക ഒറ്റത്തവണയായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ചെറിയ തുകകള്‍ നിക്ഷേപിക്കുന്നവര്‍ സാധാരണയായി റെക്കറിംഗ് നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കാറ്.

ഉയര്‍ന്ന പലിശ നിരക്ക്

മിക്ക സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും 36 മാസത്തെ റെക്കറിംഗ് നിക്ഷേപത്തിന് മേല്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് തന്നെ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 24 മുതല്‍ 36 മാസം വരെയുള്ള റെക്കറിഗ് നിക്ഷേപങ്ങള്‍ക്ക് 8 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. അതേ സമയം റെക്കറിംഗ് നിക്ഷേപങ്ങളുടെ കാലാവധി ഉയരുമ്പോള്‍ പലിശ നിരക്ക് ആനുപാതികമായി കുറയുകയാണ് ചെയ്യുന്നത്.

നിക്ഷേപ കാലാവധി 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് മറ്റ് നിക്ഷേപ കാലാവധിയേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കി വരുന്നത്. 12,15, 18,21, 24 മാസങ്ങളിലേക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. ഇതേ നിരക്കാണ് മൂന്ന് വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കും ലഭിക്കുക.

പലിശ നിരക്ക്

ജാനാ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും 36 മാസം മുതല്‍ 60 മാസം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കും 5 വര്‍ഷത്തേക്കുമുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കുമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2 വര്‍ഷത്തേക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ചുരുങ്ങിയ റെക്കറിംഗ് നിക്ഷേപ കാലാവധി 12 മാസമാണ്.

ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയും. ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപം പിന്‍വലിച്ചാല്‍ നിക്ഷേപം പിന്‍വലിച്ചാല്‍ മറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 6.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലാണ് വിവിധ കാലയളവിലേക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് പലിശ ഈടാക്കുന്നത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ഓര്‍മയില്‍ വയ്‌ക്കേണ്ടതുണ്ട്. എല്ലാ ബാങ്കുകളും നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട്.

എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപത്തിന്റെ 1 ശതമാനം തുക പിഴയായി ബാങ്കുകള്‍ ഈടാക്കുകയും ചെയ്യും. നിബന്ധനകള്‍ നിബന്ധനകള്‍ മിക്ക ബാങ്കുകളിലും റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു സേവിംഗ്‌സ് അക്കൗണ്ട് കൂടി ഉപയോക്താവ് നിര്‍ബന്ധമായും ആരംഭിക്കേണ്ടതുണ്ട്. സാധാരണയായി മിക്ക സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും 6 മാസമാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കായുള്ള ഏറ്റവും ചുരുങ്ങിയ നിക്ഷേപ കാലാവധി. പരമാവധി നിക്ഷേപ കാലാവധി 10 വര്‍ഷവും. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്. ചില സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കായി ചില പ്രത്യേക നിബന്ധനകളുമുണ്ട്. ഉദാഹരണത്തിന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലി. റെക്കറിംഗ് നിക്ഷേപങ്ങളില്‍ മൂന്ന് പ്രതിമാസ നിക്ഷേപങ്ങളില്‍ ഉപയോക്താവ് വീഴ്ച വരുത്തിയാല്‍ ബാങ്കിന് നിങ്ങളുടെ റെക്കറിംഗ് നിക്ഷേപ അക്കൗണ്ട് അവസാനിപ്പിക്കുവാനുള്ള അധികാരമുണ്ടാകും.

English Summary: 8% interest on recurring deposits and deposits in small finance banks

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds