തൃശ്ശൂർ : സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) 2022-23 സാമ്പത്തിക വർഷത്തെ മൂന്നാംപാദ യോഗം ചേർന്നു. തൃശൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടി എൻ പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു.
2022-23 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദം വരെയുള്ള കാലയളവിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി എംപി അവലോകനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിർവ്വഹണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ ഇടപെടലുകൾ നടത്തുമെന്നും എംപി അറിയിച്ചു. പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണമെന്നും എംപി നിർദ്ദേശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Good News! PPF, NSC, സുകന്യ സമൃദ്ധി യോജന പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തും
യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, കോർപ്പറേഷൻ - മുൻസിപ്പൽ ചെയർപേഴ്സൻ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, നോമിനേറ്റഡ് അംഗങ്ങൾ, വിവിധ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, നിർവഹണ ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Thrissur: The third quarter meeting of the District Development Co-ordination and Monitoring Committee (DISHA) for the financial year 2022-23, which conducts a district-level review of the centrally-initiated projects implemented by various departments of the state government, was held. TN Prathapan MP presided over the meeting at Thrissur Collectorate Conference Hall.
The MP reviewed the progress of various centrally initiated schemes for the period till the third quarter of the financial year 2022-23. The MP said that the projects should be completed on time and if any issues related to the implementation need to be brought to the attention of the central government, interventions would be made to inform the same. The MP also suggested that there should be proper monitoring of the employment guarantee scheme at the panchayat and block level.
Share your comments