ചെന്നൈ : 12110 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി നടപ്പാക്കു ന്നതിന് തുടക്കം കുറിച്ച് തമിഴ് നാട് സർക്കാർ. 16 ലക്ഷത്തിലേറെ കർഷകർക്കാണ് ഇതി ന്റെ പ്രയോജനം എന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. Chennai: The Tamil Nadu government has started the implementation of a scheme to write off agricultural loans worth Rs 12,110 crore. Chief Minister K Palaniswamy said that more than 16 lakh farmers will benefit from this.
ഒൻപത് കർഷകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ഇതിന്റെ തുടക്കമിട്ടു. 2021 ജനുവരി 31 വരെ അടച്ചു തീർക്കാത്ത സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകൾ എഴുതി ത്തള്ളുന്നുവെന്നാണ് സർട്ടിഫിക്കറ്റുകളിൽ പറഞ്ഞിരിക്കുന്നത്. It was started by giving certificates to nine farmers. The certificates state that the loans from the co-operative banks which have not been repaid till January 31, 2021 will be written off.
ഉപമുഖ്യമന്ത്രി പനീർശെൽവം, കൃഷിമന്ത്രി കെ പി അമ്പഴകൻ, ചീഫ് സെക്രട്ടറി രാജീവ് രഞ്ജൻ തുടങ്ങിയവർ സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. 12110.74 കോടിയുടെ കാർഷിക വിള വായ്‌പകൾ എഴുതിത്തള്ളുമെന്ന് ഈ മാസം 5 ന് മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. Deputy Chief Minister Paneer Selvam, Agriculture Minister KP Ambazhakan and Chief Secretary Rajeev Ranjan were present on the occasion. On May 5, Chief Minister Palaniswami had announced that agricultural loans of Rs 12,110.74 crore would be written off.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത 16,43,347 കർഷകർക്കാണ് ഇത് ഗുണകര മാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. The CM had said that this would benefit 16,43,347 farmers who had taken loans from co-operative banks.
കഴിഞ്ഞ വർഷം തുടർച്ചയായുണ്ടായ ചുഴലിക്കാറ്റുകളും സീസൺ തെറ്റിയെത്തിയ കനത്ത മഴയും കർഷക വിളകൾക്ക് നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. വീണ്ടും കൃഷിയിറക്കാൻ കർഷകരെ സർഹായിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. The move comes amid a series of hurricanes last year and heavy rains that missed the season. Chief Minister K Palaniswami said the government was trying to help farmers resume farming.
Share your comments