ലോക് ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ ഫോർട്ടു കൊച്ചി തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ. എന്നും തിരക്ക് മാത്രം കണ്ടു ശീലിച്ച ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മയിലിന് കഴിക്കാനായി ഗോതമ്പ് മണികൾ ഇട്ടു കൊടുത്തു പരിസരവാസികൾ.
വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്ന ഫോർട്ട് കൊച്ചി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നഗരം ശൂന്യമായി. ആളും ആരവവുമൊഴിഞ്ഞ ഈ സമയത്ത് ഫോർട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയിൽ. മനോഹരമായ ഈ കാഴ്ച ഫോർട്ടു കൊച്ചി നിവാസികളെപ്പോലും ആനന്ദിപ്പിക്കുകയാണ്.
ലോക്ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ ഫോർട്ടു കൊച്ചി തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ. എന്നും തിരക്ക് മാത്രം കണ്ടു ശീലിച്ച ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മയിലിന് കഴിക്കാനായി ഗോതമ്പ് മണികൾ ഇട്ടു കൊടുത്തു പരിസരവാസികൾ.
വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്ന ഫോർട്ട് കൊച്ചി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നഗരം ശൂന്യമായി. ആളും ആരവവുമൊഴിഞ്ഞ ഈ സമയത്ത് ഫോർട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയിൽ. മനോഹരമായ ഈ കാഴ്ച ഫോർട്ടു കൊച്ചി നിവാസികളെപ്പോലും ആനന്ദിപ്പിക്കുകയാണ്.
English Summary: A surprise visitor during lock down
Share your comments