1. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത! പ്രധാനമന്ത്രി-കിസാൻ യോജനയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം തന്നെ കൈമാറാൻ സാധ്യത. രാജ്യത്തുടനീളമുള്ള 8 കോടിയിലധികം കർഷകരാണ് പിഎം കിസാൻ്റെ 13ാം ഗഡുവിനായി കാത്തിരിക്കുന്നത്. കൃത്യമായ തീയതി കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ കർഷകർക്ക് തുക കൈമാറും എന്നാണ് റിപ്പോർട്ടുകൾ
2. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഭക്ഷണാരാമം പദ്ധതി തുടങ്ങി. അലങ്കാരത്തോടൊപ്പം അല്‍പം ആഹാരവും ഒരേ തോട്ടത്തില്‍ നിന്നു വളര്‍ത്തിയെടുക്കുക എന്നതാണ് ഭക്ഷണാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാനായിക്കുളത്ത് 50 സെന്റ് സ്ഥലത്ത് ഭക്ഷണരാമം ഒരുക്കുകയാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേന. വീട്ടു മുറ്റങ്ങളില്‍ അലങ്കാര സസ്യങ്ങളോടൊപ്പം ആഹാര ചെടികളും നട്ടുപിടിപ്പിച്ച് കൊടുത്ത് പദ്ധതി എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയും കൃഷി ഭവനും.
3. രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമ നിധി ബോർഡ് ഏർപ്പെടുത്തി കേരളം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളാനുമാണ് ക്ഷേമ നിധി ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് 26 ലക്ഷം തൊഴിലാളികൾക്ക് ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാക്കും. നിശ്ചിതകാലം തൊഴിലെടുക്കുന്നവർക്ക് ക്ഷേമനിധിയിൽ അംഗത്വം ഉണ്ടാകും. മാസത്തിൽ നിശ്ചിത തുക തൊഴിലാളി അടക്കണം, സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതേ തുക ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യും. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാനായി എസ് രാജേന്ദ്രനെ നിയമിച്ചു.
4. ഭാരതീയ പ്രകൃതി കൃഷി പദ്ധതി മുഖേന കർഷകർക്ക് ജൈവ സർട്ടിഫിക്കേഷൻ നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കൃഷി ഉദ്യോഗസ്ഥർക്ക് ഓർഗാനിക്ക് സർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ പരിശീലനം നൽകി.
5. കൃഷിയിടത്തിൽ ലഭ്യമായ ജൈവ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് EM കമ്പോസ്റ്റിംഗ് രീതിയിൽ ജൈവ വളം എങ്ങനെ തയ്യാറാക്കാമെന്നും, തെങ്ങിൻ തോപ്പുകളിൽ വേനൽക്കാലത്ത് മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കാൻ ചകിരി തൊണ്ട് ഉപയോഗിച്ച് പുതയിടൽ എങ്ങനെ എന്നും പരിശീലിക്കുന്നതിന് അവസരം ഒരുക്കി ഫാം സ്കൂൾ കർഷക ഹെലൻ ജോയ്സ്, പള്ളിപ്പുറം കൃഷി ഓഫീസർ നീതു കെ ചന്ദ്രനാണ് ഇതിന് നേതൃത്വം നൽകുന്നത്.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൊക്കാളി നെൽകൃഷി ഏറ്റെടുത്ത് അരി വിപണിയിൽ ഇറക്കി എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ് യൂണിറ്റ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 2022 ജൂൺ 28നാണ് എടവനക്കാട് വലിയ പെരിയാളി പാടശേഖരത്തിൽ എൻ.എസ്.എസ് കോ-ഓഡിനേറ്റർ റസീന ടീച്ചറുടെ നേതൃത്വത്തിൽ 25 വിദ്യാർത്ഥികൾ കൃഷി ആരംഭിച്ചത്.
7. സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു. serviceonline.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9 1 8 8 9 5 4 0 8 9 എന്ന നമ്പറിൽ ബന്ധപ്പെടുക.
8. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ആര്യാട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി വ്യക്തമാക്കിയത്. ടെലി വെറ്റിനറി യൂണിറ്റുകള്‍ക്കായി ജില്ലകള്‍ക്ക് പണം അനുവദിച്ചതായും, ക്ഷീരകര്‍ഷകര്‍ക്ക് നാലു രൂപ ഇന്‍സെന്‍ന്റീവ് കൊടുക്കുന്നതിനുവേണ്ടി 28 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചുവെന്നും, ഇത്തരത്തില്‍ രണ്ട് ലക്ഷം രൂപ വരെ ലഭിച്ച ക്ഷീരകര്‍ഷകരുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
9. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികൾ, മുട്ട, ഇറച്ചി, കാഷ്ടം, തീറ്റ എന്നിവ നശിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. ഉൻമൂലന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ രോഗപ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവ് വരെയുള്ള പ്രദേശങ്ങളിലെ കോഴിക്കടകളും മുട്ട വിൽപ്പന കേന്ദ്രങ്ങളും പൂർണ്ണമായും അടച്ചിടേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് ഉത്തരവിറക്കി.
10. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കൃഷി ജാഗരൺ സ്പെഷ്യൽ മില്ലറ്റ് എഡിഷൻ പുറത്തിറക്കി. 12 ഭാഷകളിലായി 24 എഡിഷനുകളാണ് ഇന്ന് 4:30 ന് കൃഷി ജാഗരൺ ആസ്ഥാനത്ത് വെച്ച് പുറത്തിറക്കിയത്. കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, NRAA CEO അശോക് ദൽവായി, ഉത്തരാഖണ്ഡ് കൃഷിമന്ത്രി ഗണേഷ് ജോഷി, യൂണിയൻ മിനിസ്റ്റർ of state for agriculture and farmers welfare കൈലാഷ് ചൌദരി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും കൃഷി ജാഗരൺ അംഗങ്ങളും ചടങ്ങിൽ ഭാഗമായി.
11. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments