<
  1. News

Aadhaar 2.0: പുതിയ ഫീച്ചറുമായി ആധാർ കാർഡ്, തീർച്ചയായും അറിഞ്ഞിരിക്കണം..

ആധാറിന് ഉടൻ തന്നെ ഒരു പുതിയ ഫീച്ചർ വരുന്നു, അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI), രജിസ്ട്രാർ ജനറലും ഓഫ് ഇന്ത്യയും ചേർന്ന് രാജ്യത്തെ തന്നെ പ്രധാനമായ തിരിച്ചറിയൽ രേഖകളിൽ ഒന്നായ ആധാർ കാർഡിൽ പുതിയ മാറ്റം വരുത്താൻ ഒരുങ്ങുന്നു.

Raveena M Prakash
Aadhaar 2.0: Aadhaar card coming with new feature.
Aadhaar 2.0: Aadhaar card coming with new feature.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI), രജിസ്ട്രാർ ജനറലും ഓഫ് ഇന്ത്യയും ചേർന്ന് രാജ്യത്തെ തന്നെ പ്രധാനമായ തിരിച്ചറിയൽ രേഖകളിൽ ഒന്നായ ആധാർ കാർഡിൽ പുതിയ മാറ്റം വരുത്താൻ ഒരുങ്ങുന്നു. ആധാർ കാർഡുടമയുടെ മരണശേഷം, ആധാർ വെരിഫിക്കേഷൻ കേന്ദ്രങ്ങൾ വഴി മരണ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ ആധാറിനെ നിർജ്ജീവമാക്കുന്ന ഫീച്ചർ അവതരിപ്പിക്കാനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, UIDAI ഒരുങ്ങി തുടങ്ങി. അതിനാൽ തന്നെ, ആധാർ കാർഡുടമയുടെ മരണത്തോടെ ആധാർ കാർഡും നിർജീവമാകും.

ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയതിനു ശേഷം അവരുടെ സമ്മതത്തിന് ശേഷം മാത്രമേ ആധാർ നമ്പർ പ്രവർത്തനരഹിതമാക്കൂ. ആധാർ കാർഡ് നിർജ്ജീവമാക്കുന്നതിന് മരിച്ചയാളുടെ കുടുംബാംഗങ്ങൾ, ബന്ധപ്പെട്ട ആധാർ നമ്പർ അധികാരികളുമായി വിവരങ്ങൾ പങ്കിടേണ്ടതുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നു ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ആധാർ 2.0

ആധാർ 2.0 പ്രോഗ്രാമിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കം, ആധാർ കാർഡിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ഫീച്ചറുകൾ നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്. 10 വർഷങ്ങൾക്ക് മുമ്പ് ആധാർ നൽകിയ ആളുകളെ അവരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ UIDAI  ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

ജനന സർട്ടിഫിക്കറ്റുകൾക്ക് നൽകാൻ ആധാർ കാർഡ്.

നേരത്തെ, ജനന സർട്ടിഫിക്കറ്റ് നൽകുമ്പോൾ ആധാർ അനുവദിക്കുന്ന ഒരു സംവിധാനവും യുഐഡിഎഐ പുറത്തിറക്കിയിരുന്നു. ഇതുവരെ, 20-ലധികം സംസ്ഥാനങ്ങൾ ഈ സംവിധാനത്തിലേക്ക് കടന്നിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ ഇത് പിന്തുടരുമെന്ന് UIDAI പ്രതീക്ഷിക്കുന്നു.

നിലവിൽ, ആധാർ സ്വയമേവ പ്രവർത്തനരഹിതമാകുകയോ, മരണ തീയതി പ്രതിഫലിപ്പിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. മരണസർട്ടിഫിക്കറ്റ് ലഭിക്കാനും ഇതുവരെ ആവശ്യപെട്ടിട്ടില്ല. ഏതെങ്കിലും ദുരുപയോഗം തടയുന്നതിനായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മരണപ്പെട്ട വ്യക്തിയുടെ ബയോമെട്രിക്സിന്റെ വിശദാംശങ്ങൾ ലോക്ക് ചെയ്യുക എന്നതാണ് കുടുംബാംഗങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ആധാർ രേഖകൾ ഓൺലൈനിൽ ജൂൺ 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

English Summary: Aadhaar 2.0: Aadhaar card coming with new feature.

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds