<
  1. News

വിജയഗാഥ രചിച്ച ഒരു കഴുത ഫാമിന്റെ കഥ

കഴുത ഫാം തുടങ്ങി വിജയഗാഥ രചിച്ച് ഭാരതത്തിലെ എത്ര പേരെ നിങ്ങൾക്കറിയാം? എന്നാൽ കഴുതയുടെയും കഴുത പാലിന്റെയും ഗുണങ്ങളും കഴുത പാൽ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ആദ്യമായി ജനങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് എബി ബേബി. ഇന്ത്യയിലെ ആദ്യത്തെ കഴുത ഫാം അദ്ദേഹത്തിൻറെതാണ്.

Priyanka Menon
Aby Baby
Aby Baby

കഴുത ഫാം തുടങ്ങി വിജയഗാഥ രചിച്ച് ഭാരതത്തിലെ എത്ര പേരെ നിങ്ങൾക്കറിയാം? എന്നാൽ കഴുതയുടെയും കഴുത പാലിന്റെയും ഗുണങ്ങളും കഴുത പാൽ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ആദ്യമായി ജനങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് എബി ബേബി. ഇന്ത്യയിലെ ആദ്യത്തെ കഴുത ഫാം അദ്ദേഹത്തിൻറെതാണ്. ഇത് സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലെ രാമമംഗലത്ത് ആണ്. ആദ്യമായി തൻറെ സ്ഥലത്ത് കഴുതകളെ കൊണ്ടുവന്ന ഫാം തുടങ്ങിയപ്പോൾ നാട്ടുകാരും വീട്ടുകാരും എബിയെ നിരുത്സാഹപ്പെടുത്തി. ചെറിയ രീതിയിലുള്ള പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ ആ പരിഹാസങ്ങളിൽ തളരാതെ തൻറെ സ്വപ്ന സംരംഭമായ കഴുത ഫാം അദ്ദേഹം പടുത്തുയർത്തി. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 30 കഴുതകളുമായി എബി ബേബി ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചു. മുലപ്പാലിന്റെ അത്രതന്നെ പോഷകാംശമുള്ള കഴുത പാലിൽനിന്ന് ആഗോള നിലവാരത്തിലുള്ള കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു.

Product of Dolphiniba
Product of Dolphiniba

19 വർഷത്തോളം ഒരു ഐടി കമ്പനിയിലെ മാർക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം. തിരക്ക് പിടിച്ച ആ തൊഴിൽ ജീവിതത്തിനിടയിലും സ്വന്തമായൊരു സംരംഭം എന്ന ആശയം അദ്ദേഹം നെഞ്ചോടുചേർത്തു. ബൈബിളിൽ നിന്ന് കിട്ടിയ ആശയവും ആ ചിന്തയ്ക്ക് പുതു മാനങ്ങൾ നൽകി. ഇയോബ്ബിന് ആയിരം പെൺകഴുതകൾ ഉണ്ടായിരുന്നുവെന്നാണ് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത്. ഈ വാക്യത്തിന് ബിസിനസ് രംഗവുമായി ഒരു ബന്ധമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പെൺ കഴുതകളെ വളർത്തുന്നത് പാലിനു വേണ്ടി മാത്രമാണ്. അത്രത്തോളം പ്രാധാന്യത്തോടെ ബൈബിളിൽ എഴുതിവെച്ച അക്ഷരങ്ങൾ എബിയുടെ ജീവിതത്തിലും നിർണായക വഴിത്തിരിവിന് തിരിതെളിച്ചു. കഴുതയേക്കാൾ ശ്രേഷ്ഠമായ മറ്റൊരു മൃഗം ഈ ലോകത്തില്ല. എത്ര ദുർഘടമായ പാതകൾ താണ്ടാനും, അതേ പാതകൾ ഓർത്തു തിരിച്ചു വരുവാനും, ഏത് ആൾക്കൂട്ടത്തിലും തൻറെ യജമാനനേ കണ്ടെത്താനുള്ള വൈഭവും കഴുതയ്ക്ക് ഉണ്ട്. സഹജീവി സ്നേഹത്തിൻറെ ഉദാത്ത മാതൃകയാണ് കഴുതകൾ. ബുദ്ധിശൂന്യതയുടെ അടയാളമായി കണക്കാക്കിയ കഴുതകളെ തന്നെയാണ് ഈ ലോകത്ത് വെച്ച് ഏറ്റവും മഹത്തരമായ മൃഗം എന്ന് എബി ബേബി ലോകത്തോട് വിളിച്ചോതി. തൻറെ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കാൻ ലക്ഷണമൊത്ത കഴുതകളെ തേടി അദ്ദേഹം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും അലഞ്ഞു. ഒടുവിൽ ആ യാത്ര ശുഭ പര്യ പ്തിയിൽ എത്തി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 30 പെൺ കഴു തകളെയും ഒരു ആൺ കഴുതയും അദ്ദേഹം സ്വന്തമാക്കി. ഇതിനു ശേഷമുള്ള അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിന്റെയും അന്വേഷണങ്ങളുടെയും ഫലമാണ് ഡോൾഫിൻ ഐ ബി എ എന്ന മാനുഫാക്ചറിംഗ് യൂണിറ്റ്. 2016 ലാണ് ഇതിൻറെ പ്രവർത്തനം ആരംഭിക്കുന്നത്. "ഡോൾഫിൻ ഐ ബി എ" എന്ന ബ്രാൻഡിൽ നിന്ന് ഫെയർനെസ് ക്രീം, ഷാംപൂ, സോപ്പ്, ലിപ് ബാമുകൾ, ബോഡി വാഷ് അങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ അദ്ദേഹം വിപണിയിൽ ഇറക്കി. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഇത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വൻപ്രചാരമാണ് അദ്ദേഹത്തിൻറെ ഉൽപ്പന്നങ്ങൾക്ക്. സൗന്ദര്യസംരക്ഷണം എന്നതിലുപരി അദ്ദേഹത്തിൻറെ ക്രീമുകൾക്ക്‌ തൊലിപ്പുറമേയുള്ള രോഗങ്ങൾ മാറ്റാനുള്ള അതിവിശേഷാൽ കഴിവുണ്ട്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള കെമിസ്റ്റുകൾ ഉൾപ്പെടുന്ന സംഘമാണ് ഇതിൻറെ നിർമ്മാണത്തിനു പിന്നിൽ. ഇത് ഉപയോഗിക്കുന്നത് വഴി ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു പറയുന്നു. 100% പ്രകൃതിദത്തമായ ചേരുവകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോൺ പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇതിൻറെ വിൽപ്പന സജീവമാണ്. പാല് പൗഡർ ആക്കിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ ഫ്രീഡ്രൈ ചെയ്യുവാൻ ചെലവ് കൂടുതലാണ്. ഒരു ടൺ പാൽ തണുപ്പിച്ച് ഡ്രൈ ചെയ്താൽ 70 kg പൗഡർ ആണ് ലഭിക്കുന്നത്. ഈ പ്രക്രിയയ്ക്ക് ഉപയോഗപ്പെടുത്തുന്ന യന്ത്രസാമഗ്രിക്ക്‌ ഒന്നര കോടി രൂപയാണ് വില. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഈ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വില അല്പം കൂടുതലാണ്. ഒരു ലിറ്റർ പാലിന് വിപണിയിലെ വില 5000-6000 രൂപയാണ്. പാലിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിൽ നിന്നും മാത്രമല്ല കഴുത മൂത്രവും അദ്ദേഹത്തിന് വരുമാനം നേടിത്തരുന്നു.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട അനേകം പേരുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിൽ ജോലി നഷ്ടപ്പെട്ടു പുതു മാർഗങ്ങൾക്ക് തേടുന്നവർക്ക് വേണ്ടി കഴുത ഫാം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. ഈ സംരംഭത്തിൽ 100% വിജയിച്ച അദ്ദേഹം ഇന്ന് ഒട്ടനവധി പേർക്ക് പ്രചോദനമാണ്. വരും നാളുകളിൽ കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ അഞ്ഞൂറോളം കഴുതകൾ ഉൾകൊള്ളുന്ന ഒരു വലിയ ഫാം നടത്തണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് പുതിയ ഔട്ട്ലെറ്റുകൾ കേരളത്തിൽ ആരംഭിക്കാനും അദ്ദേഹം പദ്ധതിയിടുന്നു.

ഈ വരുന്ന ഞായറാഴ്ച അദ്ദേഹം തന്റെ കഴുത ഫാമിനെ കുറിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കുറിച്ചും നിങ്ങളോട് സംസാരിക്കുന്നു കൃഷി ജാഗരൺ ഫാർമർ ദി ബ്രാൻഡ് പരിപാടിയിൽ.

അദ്ദേഹത്തിൻറെ കഴുത ഫാമിനെ ക്കുറിച്ചും ഉൽപ്പന്നങ്ങളെ കുറിച്ചും കൂടുതൽ അറിയണമെങ്കിൽ ബന്ധപ്പെടേണ്ട വിലാസം ചുവടെ ചേർക്കുന്നു
എബി ബേബി,
ഡോൾഫിൻ ഐ ബി എ ഡോങ്കി ഫാം, രാമമംഗലം, എറണാകുളം
കേരളം
ഫോൺ നമ്പർ-9544716677

കൃഷിയിൽ നവവസന്തം തീർത്ത് കെ. എസ്. പ്രസാദ്...

 

English Summary: aby baby

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds