ചെറ്റച്ചൽ ജഴ്സി ഫാമിൽ നിർമിച്ച പുതിയ കന്നുകാലി ഭവനങ്ങളുടെ ഉദ്ഘാടനവും ഹൈടെക് ഷെഡിന്റെ ശിലാസ്ഥാപനവും നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കന്ന് കാലിത്തീറ്റകളിൽ ചിലത് വിഷാംശം കലർന്നതായതിനാൽ കന്നുകാലികൾ അസുഖ ബാധിതരാവുകയും, മരണപ്പെടുകയും ചെയ്യുന്നു എന്ന പരാതികൾ വരുന്നുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
തീറ്റകളിൽ വിഷാംശം ഉണ്ടെങ്കിൽ കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കും. ഇതിനോടകം ഈ നിയമം കൊണ്ടുവന്ന മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇതേക്കുറിച്ച് പഠിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടുമുള്ള കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പാലുത്പാദനം ലക്ഷ്യമിട്ട് മിൽമയുടെ സമയം മാറ്റുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതനുസരിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനുമാക്കി കറവയ്ക്കിടയിൽ 12 മണിക്കൂർ ഇടവേള നൽകുമെന്നും അതുവഴി കൂടുതൽ പാലുത്പാദിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ജഴ്സി ഫാമിൽ പുതിയ കന്നുകാലി ഭവനങ്ങൾ നിർമിച്ചത്. ആധുനിക സൌകര്യങ്ങളോടെയുള്ള, 26 കിടാരികളെ പാർപ്പിക്കാവുന്ന ഷെഡും നൂറോളം ആടുകളെ പാർപ്പിക്കാവുന്ന ഷെഡുമാണ് നിർമിച്ചത്. ഇതോടൊപ്പം പുതുതായി നിർമിക്കുന്ന 50 പശുക്കളെ പാർപ്പിക്കാവുന്ന ഓട്ടോമാറ്റിക് വാട്ടർ സംവിധാനം ഉൾപ്പെടയുള്ള ഹൈടെക് ഷെഡ്ഡിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരുന്നു. വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി എസ് ബാബുരാജ് സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കാലിത്തീറ്റ
മൃഗങ്ങളുടെ ജീവന് തന്നെ ബാധകമാകുന്ന വസ്തുക്കൾ ചേർത്താണ് ബ്രാൻഡഡ് ആയിട്ടുള്ള കാലിത്തീറ്റ പോലും ഇന്ന് വിപണിയിൽ എത്തുന്നത്. ഇവയിൽ പലതും അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. കാലിത്തീറ്റയിൽ മായം പല വിധത്തിലാണ്. തമിഴ്നാട്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്കൃതമായുള്ള വസ്തുക്കൾ എത്തുന്നത്.
എങ്ങനെ ഉപയോഗിക്കുന്നു
കാലിത്തീറ്റകളിൽ കിട്ടുന്ന വസ്തുക്കൾ ലഭ്യമാകാതെ ആയാൽ അതിന് പകരമായാണ് അത് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഗുണമേൻമ കുറഞ്ഞ വസ്തുക്കളോ, അല്ലെങ്കിൽ പാറപ്പൊടി, മണ്ണ്, എന്നിങ്ങനെയുള്ളവ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ളവ കന്ന് കാലികൾക്ക് ആരോഗ്യകരമായുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ വർധിച്ചു വരുന്ന താപനില ഗോതമ്പിനെ ബാധിക്കില്ല: കേന്ദ്രം
Share your comments