News

ഓണ്‍ലൈനില്‍ ഇപ്പോള്‍ ഉമിക്കരിയും

umikkari

ഇന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുന്നവരാണ് അധികവും. വസ്ത്രം മുതല്‍ ഇഷ്ട ഭക്ഷണം വരെ ഒറ്റ ക്ലിക്കില്‍ വീട്ടുപടിക്കലെത്തും. ഇതിനായി ഒട്ടനവധി ഓണ്‍ലൈന്‍ ശൃംഖലകളാണുള്ളത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ നല്ല നാടന്‍ ഉമിക്കരിയും വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. .ഫ്‌ളിപ്പ് കാര്‍ട്ടിലും ആമസോണിലും ഇപ്പോള്‍ ഉമിക്കരി ലഭ്യമാണ്..Activated Charcoal Teeth Whitening Powder, Charcoal Tooth Powder അങ്ങനെ പല ബ്രാൻഡുകളുടെ പേരില്‍ ഉമിക്കരി ഓൺലൈനില്‍ വാങ്ങാം.

ആകര്‍ഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലുമാണ് ഉമിക്കരി ലഭിക്കുന്നത്.. കുറഞ്ഞ വിലയില്‍ വ്യത്യസ്ത ചേരുവകളടങ്ങിയ ഉമിക്കരി പായ്ക്കറ്റിലാക്കിയാണ് ലഭിക്കുന്നത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ആറു രൂപ മുതല്‍ 70 രൂപ വരെ വിലയുള്ള ഉമിക്കരി പായ്ക്കറ്റുകളാണ് ലഭിക്കുക.

ഗ്രാംപൂവും ഉപ്പും ചേര്‍ത്തുള്ള 20 രൂപ പായ്ക്കറ്റും ഗ്രാംപൂവും ഉപ്പും കുരുമുളകും ചേര്‍ത്തുള്ള 25 രൂപ പായ്ക്കറ്റുമാണ് ലീഫ് ആന്‍ഡ് റിലീഫ് വിപണിയിലെത്തിക്കുന്നത്. ഇന്ദുപ്പ് ചേര്‍ത്തുള്ള പത്ത് രൂപയുടെ ഉമിക്കരിയും കറുവപ്പട്ട, ഗ്രാംപു, കുരുമുളക്, ചുക്ക്, ഉപ്പ് എന്നിവ ചേര്‍ത്തുള്ള 25 രൂപയുടെ സ്‌പെഷ്യല്‍ ഉമിക്കരിയും അഗസ്ത്യമഠം വിതരണം ചെയ്യും.

നേരത്തെ മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഉമിക്കരി വില്‍പ്പനയ്ക്ക് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ രംഗത്തും ഉമിക്കരി ലഭ്യമാവുന്നത്


English Summary: Activated charcoal tooth powder through online

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine