1. News

കുരുമുളക് പറിക്കാൻ സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ കയറി നടി അനുശ്രീ

കുരുമുളക് പറിക്കാൻ ഉള്ള പാടെന്താണെന്നു കാട്ടിത്തരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രീ. ശാലീന സൗന്ദര്യം കൊണ്ടും അഭിനയിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും മലയാളികളുടെ മനസില്‍ അനുശ്രീയ്ക്ക് എന്നും നാടന്‍ സുന്ദരിയുടെ ഭാവമാണ്.

K B Bainda
നടി അനുശ്രീ
നടി അനുശ്രീ

കുരുമുളക് പറിക്കാൻ ഉള്ള പാടെന്താണെന്നു കാട്ടിത്തരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി അനുശ്രീ. ശാലീന സൗന്ദര്യം കൊണ്ടും അഭിനയിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും മലയാളികളുടെ മനസില്‍ അനുശ്രീയ്ക്ക് എന്നും നാടന്‍ സുന്ദരിയുടെ ഭാവമാണ്.

സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റും അത്തരത്തിൽ ശ്രദ്ധനേടുകയാണ്.

കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയ ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. രസകരമായ കുറിപ്പും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

''ഇവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്. ഞങ്ങളിവളെ ബ്ലാക്ക് ഗോള്‍ഡ് എന്നു വിളിക്കും. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതി. ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ'' അനുശ്രീ കുറിച്ചു.

കുരുമുളക് പറിക്കാനായി ഏണി വച്ച് മരത്തില്‍ കയറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മരത്തിൽ കയറി നിൽകുമ്പോൾ ഒരു മുണ്ട് കഴുത്തിൽ കൂടെ പുറകിലേക്ക് കെട്ടിയിട്ടുണ്ട്. അതിലേക്കാണ് പറിച്ച കുരുമുളകുകൾ ഇടുന്നത്. അതൊരു നാടൻ കൃഷി രീതിയാണ്. പറിച്ച കുരുമുളകിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തിയത്.

English Summary: Actress Anushree climbs a tree with her friends to pluck pepper

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds