1. കൃഷി നാശം സംഭവിച്ച കർഷകന് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അദാലത്ത്. എറണാകുളത്ത് നടന്ന അദാലത്തിൽ ചേന്ദമംഗലം സ്വദേശി സി.എസ് ബൈജുവിനാണ് നഷ്ടപരിഹാരം ലഭിച്ചത്. 2022ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ബൈജു കൃഷി ചെയ്ത നാനൂറോളം ഏത്തവാഴകൾ നശിച്ചിരുന്നു. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുകയും, പദ്ധതികളിൽ ഉൾപ്പെടുത്തി ബൈജുവിന് നഷ്ടപരിഹാര തുക അനുവദിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾ: നെൽക്കൃഷിയ്ക്കും തൊഴിലുറപ്പ് തൊഴിലാളികളെത്തും; മന്ത്രിയുടെ ഉത്തരവ്
2. ദേശീയ സരസ്‌മേളയുടെ വിജയം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം നെടുവത്തൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സ്ത്രീ ശാക്തീകരണമെന്ന ആശയത്തിന് മുതല്‍ക്കൂട്ടായി മാറുകയാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെന്നും, വികസനത്തിന്റെ സമഗ്ര മേഖലയിലും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പങ്ക് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
3. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് നയത്തിന്റെ ഭാഗമായി 1.21 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 17,845 പട്ടയങ്ങളാണ് പാലക്കാട് ജില്ലയില്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
4. ബ്രസീൽ എംബസിയിലെ അഗ്രികൾച്ചറൽ അറ്റാഷെ ആഞ്ചലോ ഡി ക്വിറോസ് മൗറിസിയോ കൃഷി ജാഗരൺ സന്ദർശിച്ചു. ബ്രസീൽ എംബസിയിലെ ഇന്റലിജൻസ് അറ്റാഷെ ഫ്രാങ്ക് മാർസിയോ ഡി ഒലിവേര അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് ഇരുവരെയും സ്വാഗതം ചെയ്തു. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പരിപാടിയിൽ ഇരുവരും സംസാരിച്ചു.
5. കേരളത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കും. ജൂൺ മാസം തുടക്കത്തിൽ തന്നെ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ ചൂട് കൂടും. സംസ്ഥാനത്തെ 8 ജില്ലകളിൽ ഉയർന്ന താപനില ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Share your comments