പതിനാല് തരം ബ്രഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് ചട്ടം മന്ത്രാലയത്തിന് കൈമാറി. പേരിന് മാത്രം ചേരുവ ഉൾപ്പെടുത്തി ഉയർന്ന വിലക്ക് ബ്രെഡ് വിൽക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ ബ്രെഡിന്റെ ഗുണനിലവാരം ഉറപ്പാക്കാനായി പുതിയ ചട്ടം കൊണ്ടുവരുന്നത്.
ഗാർലിക് ബ്രെഡിൽ രണ്ടു ശതമാനം ശതമാനമെങ്കിലും വെളുത്തുള്ളിയും, അനുബന്ധ പ്രകൃതിദത്ത ചേരുവകളും ചേർത്തിരിക്കണം. ഓട്മീൽ ബ്രഡ് നിർമ്മാണ പ്രക്രിയയിൽ 15 ശതമാനമെങ്കിലും ഓട്സ് അടങ്ങിയിരിക്കണം.
ഹോൾ വീറ്റ് ബ്രെഡിൽ 75 ശതമാനത്തിലധികം ഗോതമ്പ് ഉണ്ടായിരിക്കണം. മൾട്ടി ഗ്രേയ്ൻ ബ്രെഡിൽ ഗോതമ്പിനു പുറമേ 20 ശതമാനത്തോളം ധാന്യപ്പൊടികളും വേണം. മിൽക്ക് ബ്രെഡിൽ ആറു ശതമാനം പാലും, ഹണി ബ്രെഡിൽ അഞ്ച് ശതമാനം തേനും, ചീസ് ബ്രെഡിൽ 10% വെണ്ണയും ഉൾപ്പെടുത്തിയിരിക്കണം.
The Central Government is bringing in rules to ensure the quality of fourteen types of breads. The Food Safety Authority has submitted the draft rules to the Ministry.
ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ചട്ടത്തിൽ അനുശാസിക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രക്രിയയിൽ ഉണ്ടാക്കുന്ന ബ്രഡുകൾക്ക് മാത്രമേ ഇനി വിപണി ലഭിക്കുകയുള്ളൂ.
Share your comments