യൂറോപ്യന് യൂണിയന്, ജപ്പാന്, റഷ്യ, ചൈന എന്നിവടങ്ങളില് നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഇനം റബ്ബറിന് ഇന്ത്യ അധിക തീരുവ ചുമത്തിയേക്കും വിവിധ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന അക്രിലോനൈട്രൈല് ബുട്ടഡീന് റബ്ബറിന്റെ ഇറക്കുമതിക്കാണ് ഇത്തരത്തില് നിയന്ത്രണം വരുക. ഉയര്ന്ന തീരുവ വരുത്തതോടെ ഈ റബ്ബര് ഉല്പ്പന്നത്തിന്റെ ഇറക്കുമതി കുറയും. ഈ വിഭാഗത്തിലെ റബ്ബറിന്റെ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര റബ്ബര്‍ വ്യവസായത്തിന് ഭീഷണി ഉയര്‍ത്തുന്നതായി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആര്‍) കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഡിജിടിആര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഘര്‍ഷണം, ചൂട്, എണ്ണ എന്നിവയെ പ്രതിരോധിക്കാനുളള റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് ഈ വിഭാഗത്തില്‍ പെടുന്ന റബ്ബര്‍ ഉപയോഗിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യ കുഞ്ഞുങ്ങൾ ലഭ്യമാണ്: നെടുമ്പാശ്ശേരി എയർപോട്ടിൽ 01-06-2020 തിങ്കൾ
Share your comments