News

സുരേഷ് മുതുകുളവും ഡോ: പി.വി. മോഹനനും എഫ്. ഐ. ബി. ഉപദേശക സമിതിയിൽ


കൃഷി വകുപ്പിൽ ജോയിന്റ് ഡയറക്ടറും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി റിട്ടയർ ചെയ്ത സുരേഷ് മുതുകുളത്തെയും മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി റിട്ടയർ ചെയ്ത ഡോ. പി.വി. മോഹനനെയും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗങ്ങളായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് ഉത്തരവായി. 

pv mohanan

പ്രമുഖ ഫാം ജേർണലിസ്റ്റുകളും നിരവധി പുസ്തകങ്ങളുടെ രചയിതാക്കളുമാണ് ഇരുവരും. മികച്ച കാർഷിക മാധ്യമ പ്രവർത്തകനുളള സംസ്ഥാനതല പുരസ്‌കാരവും, മാധ്യമമികവിനുളള സദ്‌സേവന രേഖയും ലഭിച്ചിട്ടുളള സുരേഷ് മുതുകുളം ഇപ്പോൾ കൃഷി ജാഗരൺ മലയാളം മാസികയുടെ എഡിറ്റർ ആണ്. അദ്ദേഹം കഴിഞ്ഞ കാൽനൂറ്റാണ്ടായി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ, ന്യൂസ് സ്‌റ്റോറികൾ എന്നിവ തയ്യാറാക്കി പ്രസിദ്ധീകരിച്ചു വരുന്നു.കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി 'മാതൃഭൂമി'  ദിനപ്പത്രത്തില്‍ കൈകാര്യം ചെയ്തു വരുന്നു.

കണ്ണൂർ സ്വദേശിയായ ഡോ. മോഹനൻ കണ്ണൂർ മെട്രോയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ചോദ്യോത്തര പംക്തി എല്ലാശനിയാഴ്ചയും കൈകാര്യം ചെയ്തു വരുന്നുണ്ട്. 

Asha Sadashiv, Krishi Jagran

Share your comments