പ്രളയശേഷമുള്ള ആദ്യകൃഷി നിലമ്പൂരിലെ കർഷകർ കൊയ്ത്തുത്സവമാക്കി മാറ്റി. കൊയ്യാനുള്ള ആധുനിക യന്ത്രം ലഭിച്ചതും,നെൽകൃഷി പ്രോത്സാഹിപ്പിക്കാനായി കൃഷിവകുപ്പും സംസ്ഥാന സർക്കാരും ഒന്നിച്ചുനടത്തിയ ശ്രമങ്ങളുമാണ് നെൽകൃഷിയെ വിജയത്തിലെത്തിച്ചത്. കൃഷിവകുപ്പിലെ ജീവനക്കാരും പാടശേഖരങ്ങളിൽ കർഷകർക്ക് തുണയായി എത്തി. കൃഷിക്ക് ആവശ്യമായ വെള്ളവും,വിത്ത്, വളം, സഹായധനം എന്നിവ സമയബന്ധിതമായി ലഭിച്ചതും, കൃഷിഭവൻമുഖേന കൃഷിക്കാർക്ക് കുമ്മായം നേരിട്ടുനൽകിയതും കൃഷിക്കനുകൂലമായി.
സർക്കാർ ഉടമസ്ഥതയിൽ ആനക്കയത്തുനിന്നും പാലക്കാട്ടു നിന്നും വാടകയ്ക്കു കൊയ്ത്തുയന്ത്രങ്ങൾ യഥാസമയം ഇവിടെ എത്തിച്ചതും കൃഷിയെ വൻ വിജയമാക്കി മാറ്റി.കൊയ്ത്ത്, മെതി, ചേറൽ എന്നിവ ഒരേസമയം യന്ത്രത്തിൽ നടക്കും. ഒരേക്കർ കൊയ്യാൻ രണ്ടുമണിക്കൂറാണ് ആവശ്യം. നിലമ്പൂരിലെ ഇക്കൊല്ലത്തെ കൃഷി വൻവിജയമായി മാറിയിരിക്കുകയാണ് .
Share your comments