* പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വീട്ടുപകരണങ്ങള്‍, നനഞ്ഞ കിടക്കകള്‍, വസ്ത്രങ്ങള്‍ അടക്കം ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ഇടങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കണം.
* സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തിയ ശേഷം മാത്രം കിണറുകളിലെയും ടാങ്കുകളിലെയും വെള്ളം ഉപയോഗിക്കുക. സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ ടാങ്കുകളിലും കിണറുകളിലുമുള്ള വെള്ളം പൂര്‍ണമായി ഒഴുക്കികളഞ്ഞ ശേഷം പുതിയ വെള്ളം ശേഖരിക്കുക. ടാങ്കുകളില്‍ ആവശ്യമുളള അളവില്‍ക്ലോറിന്‍ ഗുളികകള്‍ ഇടണം.
* പലയിടങ്ങളിലും സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യം വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ അലക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്‍റെ ശുദ്ധത ഉറപ്പു വരുത്തണം. നന്നായി തിളപ്പിച്ച വെള്ളം മാത്രമേ പാചകത്തിന് ഉപയോഗിക്കാവൂ.
* പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ റൊട്ടി അടക്കമുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തതിനു ശേഷം മാത്രം ശുചീകരണത്തിലേര്‍പ്പെടാവൂ. കൈയുറകളും മറ്റും നിര്‍ബന്ധമായി ധരിക്കണം. വീടുകളുടെയും കെട്ടിടങ്ങളുടെയും വാതിലുകള്‍, ചുമരുകള്‍ എന്നിവയുടെ ബലം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉള്ളില്‍ പ്രവേശിക്കാവൂ. എലിപ്പനി പോലുള്ളവ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ മരുന്നുകള്‍ കൃത്യമായും കഴിക്കണം.
Share your comments