വിശാഖപട്ടണം: ഗജ ചുഴലിക്കാറ്റിന‌് ശേഷം മറ്റൊരു ചുഴലിക്കാറ്റ‌് രൂപം കൊള്ളുന്നു.ബംഗാൾ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്ര തീരത്തെ ഓങ്കോളിനും കക്കിനഡയ്ക്കും ഇടയിൽ തിങ്കളാഴ്ച കരതൊടുമെന്നാണു നിഗമനം. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശിലും, ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ വടക്കൻ തീരമേഖലകളിലും അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.തായ്‌ലൻഡ് നിർദേശിച്ച ‘പെയ്തി’ എന്ന പേരാവും ചുഴലിക്കാറ്റിനു നൽകുക.
Share your comments