ഔദ്യോഗിക അനുമതിയോടെ അഗസ‌്ത്യകൂട മലകയറിയ ആദ്യ വനിതയായിരിക്കുകയാണ് പ്രതിരോധവകുപ്പിൻ്റെ പബ്ലിക‌് റിലേഷൻസ‌് ഓഫീസർ ധന്യ സനൽ. ചൊവ്വാഴ‌്ച പകൽ 11.10 ഓടെ ധന്യയും സംഘവും മലമുകളിലെത്തി. നെയ്യാർ വന്യജീവിസങ്കേതത്തിന് സമീപം 1,868 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയിൽ 22 കിലോമീറ്റർ ട്രെക്കിങ് നടത്തിയാണ‌് മലപ്പുറം മഞ്ചേരി സ്വദേശിനിയായ ധന്യയും സംഘവും ദൗത്യം പൂർത്തിയാക്കിയത‌്. തിങ്കളാഴ‌്ച രാവിലെ ബോണക്കാട്ടുനിന്നാണ‌് യാത്ര ആരംഭിച്ചത‌്.
അതിരുമലയിലെ ബേസ‌് ക്യാമ്പിൽ കഴിഞ്ഞശേഷം ചൊവ്വാഴ‌്ച രാവിലെ ഏഴരയോടെ വീണ്ടും യാത്ര പുറപ്പെട്ടു. 11.10 ഓടെ മലമുകളിലെത്തിയ സംഘം അരമണിക്കൂർ അവിടെ ചെലവഴിച്ചശേഷം മടക്കയാത്ര ആരംഭിച്ച‌് തിരികെ ബേസ‌് ക്യാമ്പിലെത്തി. ബുധനാഴ‌്ച രാവിലെ ബേസ‌് ക്യാമ്പിൽനിന്ന‌് മടങ്ങുന്ന സംഘം 13 കിലോമീറ്റർ നടന്ന‌് ഉച്ചയോടെ ബോണക്കാട്ട‌് എത്തും.ഇവർക്ക‌് സുരക്ഷയൊരുക്കാൻ കൂടെപ്പോയ വനംവകുപ്പ‌് ഉദ്യോഗസ്ഥ പി എസ‌് ലക്ഷ‌്മി, ട്രൈബൽ വാച്ചർ പ്രഭ എന്നിവരും ധന്യയ‌്ക്കൊപ്പം ചരിത്രത്താളിൽ ഇടം നേടി.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയായ അഗസ്ത്യകൂടത്തിന് 1868 മീറ്റർ ഉയരമുണ്ട്. അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത് കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യകൂടം.
അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയെ ആരാധിക്കാൻ ഇവിടെ ഭക്തർ എത്താറുണ്ട്. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്. 47 ദിവസം നീണ്ടുനിൽക്കുന്ന ട്രെക്കിങ്ങിന് 4,700 പേരാണ് വനംവകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട‌്. ഇതിൽ 100പേർ വനിതകളാണ്. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധി വന്ന സാഹചര്യത്തിലാണ് അഗസ്ത്യകൂടത്തിലേക്ക് സ്ത്രീകളുടെ പ്രവേശനം ഹൈക്കോടതി അനുമതിയോടെ സാധ്യമായത‌്.
Share your comments