-
-
News
അഗസ്ത്യമലയിൽ വീണ്ടും ഡ്രൂറി ഓർക്കിഡുകളുടെ വസന്തം
അഗസ്ത്യ മലനിരയിലെ ഔഷധക്കാടുകാലിൽ ഇനി ഓര്‍ക്കിഡ് വസന്തംവംശനാശത്തിന്റെ വക്കിലെത്തിയിരുന്ന ഡ്രൂറി ഓര്‍ക്കിഡ് അഗസ്ത്യ മലനിരകളിൽ പുനർജനിച്ചു
അഗസ്ത്യ മലനിരയിലെ ഔഷധക്കാടുകാലിൽ ഇനി ഓര്‍ക്കിഡ് വസന്തംവംശനാശത്തിന്റെ വക്കിലെത്തിയിരുന്ന ഡ്രൂറി ഓര്‍ക്കിഡ് അഗസ്ത്യ മലനിരകളിൽ പുനർജനിച്ചു . അടുത്തിടെ യുനസ്‌കോ ലോക പൈതൃക വനമായി പ്രഖ്യാപിച്ച അഗസ്ത്യമലയ്ക്ക് മറ്റൊരു പൊൻതൂവലാകുകയാണ് സ്വർണ ഈ അപൂർവയിനം ഓർക്കിഡ്. അത്യപൂര്‍വമായ ഡ്രൂറി എന്ന ഓര്‍ക്കിഡ്പാഫിയോ പെഡിലം എന്ന ഓർക്ക്കിഡാണ് സമുദ്ര നിരപ്പില്‍നിന്നും 1500 മീറ്റര്‍ ഉയരമുള്ള ഭാഗത്ത് ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് പൂവിടുന്നത് .
മഴക്കാടിനുള്ളിലെ നിബിഡവന പ്രദേശങ്ങളായ ഏഴിലംപൊറ്റയിലും നാച്ചിമുടിയിലും പൂങ്കുളത്തുമാണ് ഓര്‍ക്കിഡ് വിരിഞ്ഞിരിക്കുന്നത്. മാസങ്ങളോളം വാടാതെ നില്‍ക്കുന്ന ഇവ ഗവേഷകർക്കും പ്രിയപ്പെട്ടവയാണ്. . ആറ് സെന്റീമീറ്റര്‍ വരെ വലുപ്പവും സ്വര്‍ണനിറങ്ങളുള്ള ദളങ്ങളുടെ മധ്യഭാഗത്ത് മെറൂണ്‍ നിറത്തില്‍ കട്ടിയുള്ള വരകളുമുള്ളവയാണ് ഡ്രൂറിയുടെ പൂക്കൾ.
കുറെ വര്‍ഷങ്ങളായി വളരുകയോ, പൂവിടുകയോ ചെയ്യാറില്ലാത്തതിനാൽ മനുഷ്യരുടെ കണ്ണില്‍ പെടാതെ ഉള്‍വനത്തില്‍ വളര്‍ന്ന ഡ്രൂറി ചെടികളാണ് ഇപ്പോൾ പൂവിട്ടത് 1865-ല്‍ ജെ.എ.ബ്രൗണ്‍ എന്നയാൾ കണ്ടെത്തിയ ഈ ഓര്‍ക്കിഡ് പുറംലോകത്ത് എത്തിച്ചത് കേണല്‍ ഡ്രൂറിയാണ്. ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡ് എന്നുകൂടി അറിയപ്പെടുന്ന ഇവ അഗസ്ത്യവനത്തിലെ തണുപ്പുള്ള ഭാഗത്തു മാത്രമാണ് വളരുന്നത്. വംശനാശം നേരിട്ടതിനാല്‍ റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച ഓര്‍ക്കിഡ് ഇനം കൂടിയാണിത് എന്നതിനാൽ ഗവേഷകർ ഏറെ പ്രാധാന്യത്തോടെയാണ് ഡ്രൂറിയെ കാണുന്നത്
English Summary: agasthya hills orchids
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments