കോവിഡ് കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാന് കൃഷിക്കാരന്ക്കൂടിയായ പി.ജെ. ജോസഫ് എം.എല്.എ. പ്രഖ്യാപിച്ച അഗ്രി ചലഞ്ചിന് മികച്ച പ്രതികരണം.രാഷ്ട്രീയ ഭേദമന്യേ ചലഞ്ച് ഏറ്റെടുത്ത പൊതുപ്രവര്ത്തകരും നാട്ടുകാരും ചേര്ന്ന് ഒന്നര ലക്ഷത്തോളം തൈകള് ഇതുവരെ നട്ടു. പി.ജെ. ജോസഫ് കൃഷിയിടത്തില് നട്ട.ഒരു വര്ഷം കൊണ്ട് കയ്ക്കുന്ന വിയറ്റ്നാം പ്ലാവിന് 'കോവിഡ് വണ്' എന്ന് പേരുമിട്ടു.
കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്ക...എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ.
വരാനിരിക്കുന്ന വറുതികാലത്തേക്ക് സമ്പത്ത് കാലമല്ലെങ്കിലും തൈ പത്ത് വെക്കാനായിരുന്നു പി.ജെ.യുടെ ചാലഞ്ച്. കേരളത്തില്‍ വൃക്ഷത്തൈകള്‍ വെക്കാന്‍ ഏറ്റവും.അനുയോജ്യമായ സമയമാണിതെന്നും സര്‍ക്കാര്‍ പിന്തുണ നല്‍കിയാല്‍ തിരുവാതിര ഞാറ്റുവേലക്ക് മുന്‍പായി 10 ലക്ഷം തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് എംഎല്‍എ പറഞ്ഞു.
Share your comments