<
  1. News

കര്‍ഷകര്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞരുമായി സംവദിക്കാം

കൊച്ചി: കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് കൃഷി, കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് തുടങ്ങുന്ന മുഖാമുഖം എന്ന പ്രതിമാസ കര്‍ഷക സമ്പര്‍ക്ക പരിപാടി (Monthly Agro Clinic Farm Advisory Conclave) 2017 നവംബര്‍ മുതല്‍ ആരംഭിക്കുകയാണ്.

KJ Staff

Agri University

കൊച്ചി: കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് കൃഷി, കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് തുടങ്ങുന്ന മുഖാമുഖം എന്ന പ്രതിമാസ കര്‍ഷക സമ്പര്‍ക്ക പരിപാടി (Monthly Agro Clinic Farm Advisory Conclave) 2017 നവംബര്‍ മുതല്‍ ആരംഭിക്കുകയാണ്. കൃഷിവകുപ്പിന്റെയും ആത്മയുടെയും സഹകരണത്തോടെ ഓരോ ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള കര്‍ഷകര്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞരുമായി കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പ്രതിവിധികള്‍ കണ്ടെത്താനുമുള്ള പരിപാടിയായാണ് മുഖാമുഖം.

മാസത്തില്‍ ഒരു ദിവസം രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 മണിവരെ പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്കില്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി നിരവധി കണ്‍സള്‍ട്ടന്‍സി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ശാസ്ത്രജ്ഞരുടെ ഒരു പാനല്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. താല്പര്യമുള്ള കര്‍ഷകര്‍ക്ക് മുന്‍കൂട്ടി 0487 - 2370773 / 9447789728 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ അന്നേ ദിവസം നേരിട്ട് വരികയോ ചെയ്യാം.

English Summary: Agri clinic by Kerala Agricultural University

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds