കാര്‍ഷിക സമ്പല്‍സമൃദ്ധികൊണ്ട് മികച്ച ജില്ലയാക്കി വയനാടിനെ ഉയര്‍ത്തുമെന്ന് കാര്‍ഷിക വികസന വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കേരള സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി വയനാട് അമ്പലവയലില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷിയാണ് പുഷ്പക്കൃഷി. പുഷ്പകൃഷിയിലെ അനന്ത സാധ്യത കണ്ടെത്തി ലഭ്യമാക്കുക, നെല്ലിന്റെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വയനാട് പിന്നോക്കം നില്ക്കുന്ന ജില്ലയാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. എന്നാല്‍ കാര്‍ഷിക സമ്പല്‍ സമൃദ്ധികൊണ്ട് ഏറ്റവും മികച്ച ജില്ലായാക്കി വയനാടിനെ ഉയര്‍ത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ജലസ്രോതസുകളെ സംരക്ഷിക്കണം. അത്തരത്തില്‍ മഴവെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജലത്തെയും ജലസ്രോതസുകളെയും സംരക്ഷിക്കുന്നതിന് ബത്തേരി എം.എല്‍.എ കെ.ശശീന്ദ്രന്‍ ''പച്ചപ്പ് ' എന്ന പേരില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ഒരു പുതിയ പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്. ഈ പദ്ധതി വയനാടിന്റെ കാര്‍ഷിക ഉയര്‍ച്ചക്ക് വളരെ സഹായിക്കുമെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
കര്‍ഷകര്‍ കൃഷി ചെയത് ഉല്പാദിപ്പിക്കുന്ന വിളവുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ച് കര്‍ഷകന് പ്രാധാന്യം നല്കി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി കാര്‍ഷിക വ്യാപനം ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍. നെല്‍ വിത്തുകളെ പരമ്പരാഗതമായ രീതിയില്‍ കൃഷി ചെയ്ത് സംരക്ഷിച്ച് വിപുലപ്പെടുത്തുകയും ആദിവാസികള്‍ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളെ സംരക്ഷിക്കുകയും ചെയ്യും. മാര്‍ക്കറ്റില്‍ വില വ്യത്യാസം വരുന്നതിനനുസരിച്ച് വിളകള്‍ മാറി മാറി കൃഷി ചെയ്യാതെ ഒരു വിളയെ മാത്രം നന്നായി പരിപാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. കൃഷിയെ സംരക്ഷിക്കുമ്പോള്‍ നാം പ്രകൃതിയെ ആണ് സംരക്ഷിക്കുന്നത്. അങ്ങനെ കൃഷിയിലൂടെ നല്ലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കാര്‍ഷിക സര്‍വ്വകലാശാല വിഭാഗം മേധാവി പി. ഇന്ദിരദേവി സ്വാഗതം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ അധ്യക്ഷത വഹിച്ചു. ബത്തരി എം. എല്‍.എ. കെ.ശശീന്ദ്രന്‍ സംസാരിച്ചു.
Share your comments