<
  1. News

ഇന്ത്യയുടെ ഭാവി യുവത്വത്തിലും കൃഷിയിലുമാണ്, നവസംരഭങ്ങൾ അതിൽ നിർണായകമാകും: അഗ്രി സ്റ്റാർട്ട്-അപ്പ് കോഓപ്പറേറ്റീവ് എഫ്പിഒ സമ്മിറ്റ് 2023ന് തുടക്കം കുറിച്ചു

കാർഷിക വൃത്തികളിൽ കർഷകരെ സഹായിക്കുന്നതിനായി അഗ്രി സ്റ്റാർട്ട്-അപ്പുകളും എഫ്പിഒകളും സഹകരണസംഘങ്ങളും നിർണായക പങ്ക് വഹിക്കുന്നു.

Anju M U
igatt
അഗ്രി സ്റ്റാർട്ട്-അപ്പ് കോഓപ്പറേറ്റീവ് എഫ്പിഒ സമ്മിറ്റ് 2023ന് തുടക്കം കുറിച്ചു

കൃഷി വളരുകയാണ്. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവത്വങ്ങൾ കാർഷിക രംഗത്തേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്. കാർഷിക വൃത്തികളിൽ കർഷകരെ സഹായിക്കുന്നതിനായി അഗ്രി സ്റ്റാർട്ട്-അപ്പുകളും എഫ്പിഒകളും സഹകരണസംഘങ്ങളും നിർണായക പങ്ക് വഹിക്കുന്നു.
ഇന്ത്യയുടെ ഭാവി കൃഷിയിലായിരിക്കെ, കൃഷിയെ പിന്താങ്ങാൻ ഇത്തരം സംരഭങ്ങൾക്ക് സാധിക്കുമെന്നതിനാൽ കൃഷി ജാഗരണും ഇത്തരത്തിൽ ഒരു പുതിയ ചുവട് വയ്പ്പിലേക്ക് കടന്നു.

അടുത്ത വർഷം ഫെബ്രുവരി 24 മുതൽ 26 വരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന, അഗ്രി സ്റ്റാർട്ട്-അപ്പ് കോഓപ്പറേറ്റീവ് എഫ്പിഒ സമ്മിറ്റ് 2023-ന്റെ തിരശ്ശീല ഉയർത്തൽ ചടങ്ങ് നടന്നു. കൃഷി ജാഗരണും ഐജിഎടിടിയും സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും കമ്പനി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.

ഗവേഷണം, വിദ്യാഭ്യാസം, നവീകരണം എന്നിവയിലൂടെ സുസ്ഥിരമായ കൃഷി, ജലം, ഊർജം എന്നിവയ്ക്കായുള്ള പഠനം, സാങ്കേതിക കൈമാറ്റം, സംരഭവികസനം എന്നിവ സൃഷ്ടിക്കുന്നതിനുള്ള ദൗത്യമാണ് ഐജിഎടിടി എന്ന സംഘടന മുന്നോട്ട് വയ്ക്കുന്നത്. ഐജിഎടിടി & ലോക്കൽ ആൻഡ് ഗ്ലോബൽ ടീമിന്റെ സ്ഥാപകനും സ്ട്രാറ്റജിക് അഡ്വൈസറുമായ അജയ് കെ. ഝായും കൃഷി ജാഗരൺ സ്ഥാപകനും ചീഫ്- ഇൻ- എഡിറ്ററുമായ എം.സി ഡൊമിനിക്കും ചേർന്ന് തിരശ്ശീല ഉയർത്തൽ നിർവഹിച്ചു.

IGATT സ്ഥാപകൻ അജയ് ഝാ കൃഷി ജാഗരൺ പ്രതിനിധികൾക്കും ചടങ്ങിലെ മറ്റ് വിശിഷ്ട വ്യക്തികൾക്കുമൊപ്പം
IGATT സ്ഥാപകൻ അജയ് ഝാ കൃഷി ജാഗരൺ പ്രതിനിധികൾക്കും ചടങ്ങിലെ മറ്റ് വിശിഷ്ട വ്യക്തികൾക്കുമൊപ്പം

കർഷകർ സംരഭകരാണെന്ന ആശയത്തിലാണ് എഫ്പിഒകൾ പ്രവർത്തിക്കേണ്ടതെന്ന് അജയ് കെ. ഝാ അഭിപ്രായപ്പെട്ടു. 'അതിനാൽ ഇവ എഫ്പിഒകൾ അല്ല, എഫ്പിഇകൾ ആയാണ് ഇവ പ്രവർത്തിക്കേണ്ടത്. ഇന്ത്യ സമീപഭാവിയിൽ യുവാക്കളിൽ നിന്നും കൃഷിയിൽ നിന്നുമാണ് സാമ്പത്തിക നേട്ടം കൈവരിക്കുക.' അതിന് ഇത്തരം സംരഭങ്ങൾ സഹായിക്കുമെന്നും അജയ് ഝാ പറഞ്ഞു. ഇപ്പോൾ തുടക്കം കുറിച്ച സമ്മിറ്റ് വരും വർഷങ്ങളിൽ തുടരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ചടങ്ങിൽ നിരവധി വിശിഷ്ട അതിഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. ഒപ്പം, കൃഷി ജാഗരണും ഐജിഎടിടിയും തുടങ്ങിവച്ച ഈ നൂതന സംരഭത്തിന് ഭാവുകങ്ങളും ആശംസകളും അറിയിച്ചു.

എന്താണ് അഗ്രി-ടെക് സ്റ്റാർട്ടപ്പുകൾ?

വിളകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും ഉൽപാദനം വർധിപ്പിക്കണമെന്നതിലും കർഷകർക്ക് വിദഗ്ധ ഉപദേശം നൽകി പ്രവർത്തിക്കുന്നവരാണ് അഗ്രിടെക് സ്റ്റാർട്ടപ്പുകൾ. ഉയർന്ന ഗുണമേന്മയുള്ള കാർഷിക-ഉപകരണങ്ങൾ വാങ്ങുന്നതിലും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും സാങ്കേതികവിദ്യ കൂടി പ്രയോജനപ്പെടുത്തിയാണ് അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം.
നാസ്‌കോമിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 450 അഗ്രി-ടെക് സ്റ്റാർട്ടപ്പുകളുണ്ടെന്നും ഇവയുടെ എണ്ണം പ്രതിവർഷം 25% എന്ന നിരക്കിൽ വളരുന്നുണ്ടെന്നും പറയുന്നു.

എന്താണ് എഫ്പിഒകൾ? പ്രത്യേകതകൾ എന്തെല്ലാം?

കർഷകർ അംഗങ്ങളായവരുടെ കൂട്ടായ്മയാണ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ- Farmer Producer Organisation അഥവാ എഫ്പിഒ- FPO. ഉൽപ്പാദകർ അഥവാ കർഷകരുടെ കാർഷികേതര ഉൽപന്നങ്ങൾ, കാർഷിക- കരകൗശല ഉൽപന്നങ്ങൾ എന്നിവയ്ക്കും മറ്റും വിപണി കണ്ടെത്തുന്നതിന് ഇത്തരം എഫ്പിഒകൾ സഹായിക്കുന്നു.
ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ അവയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ കമ്പനീസ് ആക്റ്റ് അല്ലെങ്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴിൽ സംയോജിപ്പിച്ചിട്ടുള്ളതും കാർഷിക, അനുബന്ധ മേഖലകളുടെ ഉൽപാദനത്തിലും വിപണനത്തിലും സമ്പദ്‌വ്യവസ്ഥയിലൂടെ കൂട്ടായ്‌മകളെ സ്വാധീനിക്കുന്നതിനുമായി രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമാണ്.

അഗ്രി സ്റ്റാർട്ട്-അപ്പ് കോഓപ്പറേറ്റീവ് എഫ്പിഒ സമ്മിറ്റ് 2023-ന്റെ തിരശ്ശീല ഉയർത്തൽ ചടങ്ങിൽ നിന്നും...
അഗ്രി സ്റ്റാർട്ട്-അപ്പ് കോഓപ്പറേറ്റീവ് എഫ്പിഒ സമ്മിറ്റ് 2023-ന്റെ തിരശ്ശീല ഉയർത്തൽ ചടങ്ങിൽ നിന്നും...

നിലവിൽ രാജ്യത്ത് ഏകദേശം 10,000 FPOകൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയിൽ 5000 എഫ്പിഒകൾ നബാർഡ് പ്രൊമോട്ട് ചെയ്തിട്ടുള്ളവയാണ്. എഫ്പിഒകളിൽ അംഗത്വമുള്ള കർഷകർക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

എന്താണ് കോർപ്പറേറ്റീവുകൾ?

കർഷകർക്ക് അവരുടെ ആവശ്യ സാധനങ്ങളും സേവനങ്ങളും (ഇൻപുട്ടുകൾ) സംഭരിക്കാനും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ജനാധിപത്യ അടിസ്ഥാനത്തിൽ ബിസിനസ്സ് സംരംഭങ്ങളെ സ്വന്തമാക്കാനും നിയന്ത്രിക്കാനും സഹകരണസംഘങ്ങൾ അഥവാ കോർപ്പറേറ്റീവുകൾ സഹായിക്കുന്നു. പൊതുവായ താൽപ്പര്യമുള്ള കർഷകർ തങ്ങളുടെ വിപണി ശക്തി ശക്തിപ്പെടുത്തുന്നതിനായി കാർഷിക സഹകരണ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.

കാർഷിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉൽപന്നങ്ങൾക്ക് പരമാവധി വില ലഭിക്കുന്നതിനും കാർഷിക സഹകരണ സംഘങ്ങൾ ലക്ഷ്യം വഹിക്കുന്നു.
ഗ്രാമീണ മേഖലയിലെ കർഷകർക്ക് സേവനം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സഹകരണ സംഘങ്ങളാണ് പ്രൈമറി അഗ്രികൾച്ചർ കോഓപ്പറേറ്റീവുകൾ അഥവാ (PACS)പിഎസികൾ. 63000-ലധികം പിഎസികൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റ് ബജറ്റ് പ്രഖ്യാപിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Tourism Clubs: കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ, വിദ്യാർഥികൾക്കും ഗൈഡുകളാകാൻ അവസരം

English Summary: Agri Start-up Cooperative FPO Summit 2023 Curtain Raiser: Know What The Dignitaries Said About Future Of Agriculture

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds