കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിന് അഗ്രികോപ്റ്റര്‍. മദ്രാസ് ഐഐടി വിദ്യാര്‍ഥികളാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.കര്‍ഷകനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ ഇത് കീടനാശിനി പ്രയോഗിക്കുമെന്നും കീടനാശിനി മനുഷ്യശരീരത്തില്‍ കടക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.കര്‍ഷകര്‍ വിളകള്‍ക്കുമേല്‍ കീടനാശിനി പ്രയോഗിക്കുമ്പോള്‍ പലപ്പോഴും ഇത് മനുഷ്യശരീരത്തില്‍ കടക്കാറുണ്ട്. ഇതുമൂലം മാരകമായ അസുഖങ്ങളാണ് ഇവര്‍ക്കുണ്ടാകാറുള്ളത്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ഈ അഗ്രികോപ്റ്റര്‍ ഉപകരിക്കും.
അഗ്രികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലൂടെയാണ് വിളകളെ ഇത് തിരിച്ചറിയുക.1.5 ലക്ഷം രൂപയാണ് ഇതിന്റെ വില. 15 ലിറ്റര്‍ കീടനാശിനി ഒരു സമയത്ത് വഹിക്കാന്‍ ഇവയ്ക്കു കഴിയും. ഇത് കർഷകർക്ക് വലിയ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.നിലവില്‍ അഗ്രോകോപ്റ്ററിന് പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് വിദ്യാര്‍ഥികൾ.
Share your comments