<
  1. News

വൈവിധ്യമാർന്ന സ്റ്റാളുകളുമായി കാർഷിക വ്യാവസായിക പ്രദർശന മേള

കർക്കിടക വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക- വ്യാവസായിക പ്രദർശന മേള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

Saranya Sasidharan

1. കർക്കിടക വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക- വ്യാവസായിക പ്രദർശന മേള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ബലി തർപ്പണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണത്തെ വരവേൽക്കാനൊരുങ്ങുന്ന ജനങ്ങൾക്കൊപ്പം സർക്കാരും പങ്കാളിയാകുമെന്നും ഇതിനായി വിവിധ പദ്ധതികൾ ഒരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂലൈ 28 വരെ ഡാം സൈറ്റിലാണ് പ്രദർശന മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, നഴ്സറികൾ, കുടുംബശ്രീ ട്രേഡ് ഫെയർ സംരംഭങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും മേളയുടെ ഭാഗമായി ഉണ്ടാകും.66 ഓളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. അരുവിക്കര ഡാം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

2. പൊക്കാളി പാടത്ത് വിത്തിറക്കി കാഞ്ഞിരക്കാട് പാടശേഖരം. 2 വർഷത്തോളം കൃഷി ഇറക്കാതിരുന്ന പാടശേഖരമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാടശേഖരം പ്രസിഡന്റ്‌ ശ്രീ ജോസഫിന്റെ നേതൃത്വത്തിൽ 4 ഹെക്ടർ സ്ഥലത്ത് പൊക്കാളി വിത്ത് വിതച്ച് കൃഷി ഇറക്കിയത്. പുതിയ തലമുറയിലുള്ള കുട്ടികൾക്ക് ഈ കൃഷി രീതി പരിചയപ്പെടുത്തി കൊടുക്കുന്നതിന് പള്ളിപ്പുറം കൃഷി ഭവനിലെ ഉദ്യോഗസ്ഥരും രാമവർമ യൂണിയൻ ഹൈസ്കൂൾ അധ്യാപകരും പി ടി എ പ്രസിഡന്റും നേതൃത്വം നൽകി. കൂടാതെ മുപ്പതോളം വരുന്ന വിദ്യാർഥികൾ വിത്ത് വിതക്കലിന്റെ ഭാഗമാകുകയും ചെയ്തു. 

3. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൻ്റേയും കൃഷിഭവൻ്റേയും നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സജിമോൻ ആദ്യ വിളവെടുത്ത്, ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസ്സി ജോസിന് നൽകി ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിൽ പ്രവർത്തിക്കുന്ന വർണ്ണം എസ്.ഏച്ച്. ജി. അംഗങ്ങളും,ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലെ വാർഡ് തല കർഷക ഗ്രൂപ്പും ചേർന്ന് കൃഷി ചെയ്ത പച്ചക്കറികളാണ് വിളവെടുത്തത്. 10 സെൻറ് സ്ഥലത്ത് 16 പേർ ചേർന്നാണ് കൃഷിയിറക്കിയിരിക്കുന്നത്, വഴുതന, തക്കാളി, പച്ചമുളക് , പയർ , വെണ്ട എന്നിവയുടെ വിളവെടുപ്പ് ആണ് ആരംഭിച്ചിരിക്കുന്നത്. തിങ്കൾ , വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം നാലുമണിക്ക് നടത്തുന്ന വിളവെടുപ്പുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ കൃഷിയിടത്തിൽ വച്ച് തന്നെ ലേലം ചെയ്ത് നൽകുന്നതുമാണ്. പ്രാദേശികമായി വിളയിച്ച തനത് ജൈവ പച്ചക്കറികൾ വാങ്ങുവാൻ താത്പര്യം ഉള്ളവർക്ക് ലേലത്തിൽ പങ്കെടുത്ത് രൊക്കം പണം നൽകി ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്. 

4. വ്യവസായ നിയമ വകുപ്പ് മന്ത്രിയായ പി .രാജീവ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൻ്റെ വാർഡുകളിൽ കർഷക സ്വാശ്രയ ഗ്രൂപ്പ് രൂപീകരണം നടന്നു വരികയാണ്. കടുങ്ങല്ലൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്വാശ്രയ ഗ്രൂപ്പ് രൂപീകരണയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം പി അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പതിനെട്ടാം വാർഡ് മെമ്പർ സുനിത കുമാരി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദീകരണം എം പി ഉദയനും, ബാങ്ക് നടപ്പാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിവരണം ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് അജിത് കുമാറും നിർവഹിച്ചു. ചർച്ചയിൽ സ്വാശ്രയ ഗ്രൂപ്പിന് സമൃദ്ധി എന്ന് പേരിട്ടു.

5. നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് N.B.F.C യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8 5 9 2 9 5 8 6 7 7 എന്ന നമ്പറിലോ അല്ലെങ്കിൽ nbfc.norka@kerala.gov.in എന്ന് മെയിൽ IDയിലോ ബന്ധപ്പെടാവുന്നതാണ്.

6. സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. അപേക്ഷകർക്ക് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 39,500 രൂപയാണ്, ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഉൾപ്പെടെ നൽകണം.

7. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26-ന് വളര്‍ത്തു നായ പരിപാലനത്തിലും 27-ന് തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 25-ന് മുമ്പായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 0 4 9 7 2-7 6 3 4 7 3 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിംഗ് ഓഫീസര്‍ അറിയിച്ചു.

8. കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂറ്റിന്റെ നേതൃത്വത്തിൽ വളം വ്യാപാരികൾക്കായുള്ള 15 ദിവസം നീണ്ടു നിൽക്കുന്ന സംയോജിത സസ്യ പോഷണ മണ്ണ് പരിപാലന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ക്ലാസ്സുകൾ 2022 ജൂലൈ 18 മുതൽ ആരംഭിച്ചു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. മണിചെല്ലപ്പൻ പരിശീല ഉദ്യോഗാർത്ഥികൾക്ക് കോഴ്സിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശായിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ,പ്രായോഗിക പരിശീലനം, കൃഷിയിട സന്ദർശനം, ചർച്ചകൾ എന്നിവ ഉൾപ്പെടുത്തിയ പരിപാടി 2022 ഓഗസ്റ്റ് 4 ന് അവസാനിക്കും. 30 പേരടങ്ങുന്ന ഒരു ബാച്ച് ആയാണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

9. പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ 2022-23 വര്‍ഷത്തെ പദ്ധതി പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ A.R.T കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തിവരുന്ന പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലെ ഗുണഭോക്താക്കള്‍ ജൂലൈ 29 നും,, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ താലൂക്കുകളിലെ ഗുണഭോക്താക്കള്‍ ജൂലൈ 30 നും അസല്‍ രേഖകള്‍ സഹിതം രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. A.R.T കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന കാര്‍ഡ്, വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഹാജറാക്കേണ്ടതാണ്.

10. പശുവിൻ്റെ ഇനങ്ങളിൽ ഹരിയാന സർക്കാർ ഒരു വലിയ ചുവടുവെപ്പ് നടത്തിയതായി മൃഗസംരക്ഷണ-ക്ഷീര മന്ത്രി ജെ.പി ദലാൽ. ബ്രസീൽ സന്ദർശന വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീൽ അഗ്രികൾച്ചറൽ റിസർച്ച് കോർപ്പറേഷനുമായി സഹകരിച്ച് ഇനം വികസിപ്പിക്കാൻ ഹരിയാന സംസ്ഥാനം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങളുടെ തീറ്റയിൽ പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിന് വേണ്ടി കേന്ദ്രം സ്ഥാപിക്കുമെന്നും, 1911ൽ ഭാവ്‌നഗർ രാജാവ് 15 ലിറ്റർ നൽകുന്ന ഗിർലാൻഡോ ഇനത്തെ വികസിപ്പിക്കുന്നതിന് വേണ്ടി സംഭാവന ചെയ്ത ഗിർ പശുവിൻ്റെ ജനിതകശാസ്ത്രം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

11. കേരളത്തിൽ മൺസൂൺ ബ്രേക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചു ദിവസം കൂടി നിലവിലെ അന്തരീക്ഷസ്ഥിതി മാറ്റമില്ലാതെ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ഉണ്ടായേക്കാം. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ മഴ ഉയരാനാണ് സാധ്യത. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

ബന്ധപ്പെട്ട വാർത്തകൾ : പഠനരീതി പരിഷ്കരിക്കുന്നു, കൃഷിയിടത്തിലേക്ക് ഇനി വിദ്യാർഥികളും

English Summary: Agricultural industrial exhibition fair with variety of stalls

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds