<
  1. News

കാര്‍ഷിക-കാർഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയിട്ടുള്ള കര്‍ഷകര്‍ക്ക് ഇനി ജപ്തി നോട്ടിസ് ഇല്ല

കാര്‍ഷിക-കാർഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയിട്ടുള്ള കര്‍ഷകര്‍ക്ക് ജപ്‌തി  നോട്ടീസ് അയയ്‌ക്കുന്നത്‌ താല്‍ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Asha Sadasiv
agriculture loan
കാര്‍ഷിക-കാർഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയിട്ടുള്ള കര്‍ഷകര്‍ക്ക് ജപ്‌തി  നോട്ടീസ് അയയ്‌ക്കുന്നത്‌ താല്‍ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.അതാത് ജില്ലകളിലെ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച്‌ ജപ്തി നോട്ടിസ് അയയ്ക്കുന്നതു നിര്‍ത്തിവയ്‌പ്പിക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി എസ്. സുനില്‍കുമാര്‍ അറിയിച്ചു.
ആത്മഹത്യയിലേക്ക് കര്‍ഷകര്‍ നീങ്ങാതിരിക്കാന്‍ കർഷകർക്ക് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കും. കൃഷി മുഖ്യവരുമാന മാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവരുടെ ഏതു വായ്പയിലും ജപ്തി നോട്ടിസ് അയയ്ക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇത് സംസ്ഥാനത്തെ ഒട്ടേറെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകള്‍തോറും കൃഷി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു കൗണ്‍സലിങ് നല്‍കും. ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യം കൗണ്‍സിലിങ്ങില്‍ ഉറപ്പുവരുത്താന്‍ കൃഷി ഓഫിസര്‍മാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കൗണ്‍സിലിങ്ങും നല്‍കും. പ്രതിസന്ധിയില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയാണ് ലക്ഷ്യം. കര്‍ഷക ആത്മഹത്യയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വീടുസന്ദര്‍ശനം നടത്തണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വയനാട്ടിലെയും ഇടുക്കിയിലേയും കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കലക്ടര്‍മാരോടു വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി എസ്. സുനില്‍ കുമാര്‍. 
English Summary: agricultural loan waving kerala wont receive notice

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds