കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയില്‍ സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
കാട് വെട്ട് യന്ത്രം, പവര്‍ ടില്ലര്‍, ട്രാക്ടര്‍, കൊയ്ത്ത് മെതിയന്ത്രം, മെഷീന്‍ വാള്‍, സസ്യസംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നിബന്ധനകളോടെ 50 ശതമാനംവരെ സബ്‌സിഡി ലഭിക്കും.
കൃഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍(കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 80 ശതമാനം വരെ നിബന്ധനകളോടെ സാമ്പത്തിക അനുകൂല്യം ലഭിക്കും.Financial incentives of up to 80 per cent are available for setting up of farm machinery rental centers (custom hiring centers).
വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക.
സംശയ നിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുരീപ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സീക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും 8848877858 നമ്പരിലും ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക അറിവിനും പരിശീലനത്തിനും സഹായിക്കുന്ന ഫോൺ നമ്പറുകൾ
Share your comments