കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയില്‍ സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് അപേക്ഷിക്കാം.
കാട് വെട്ട് യന്ത്രം, പവര്‍ ടില്ലര്‍, ട്രാക്ടര്‍, കൊയ്ത്ത് മെതിയെന്ത്രം, മെഷീന്‍ വാള്‍, സസ്യസംസ്‌കരണ ഉപകരണങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നിബന്ധനകളോടെ 50 ശതമാനം സബ്‌സിഡി ലഭിക്കും.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. കൃഷിയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്റര്‍) ആരംഭിക്കുന്നതിന് 40 മുതല്‍ 80 ശതമാനം വരെ നിബന്ധനകളോടെ സാമ്പത്തികാനുകൂല്യം ലഭിക്കും.
agrimachinery.nic.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. വിശദ വിവരങ്ങളും സൈറ്റില്‍ ലഭിക്കും. സംശയ നിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുരീപ്പുഴ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 8848877858.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രണ്ടാംവിള നെല്ലുസംഭരണത്തിനുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സപ്ലൈകോ ആരംഭിച്ചു
Share your comments