കൃഷി വകുപ്പ് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നു. കൃഷി വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്ന ആദ്യ റേഡിയോ ആണിത്. ജനുവരിയിൽ കുട്ടനാട്ടിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കും. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രലയത്തിൻ്റെ അനുമതി കൃഷിവകുപ്പിനു ഇത് സംബന്ധിച്ചു ലഭിച്ചിട്ടുണ്ട് .വയനാട് ,പാലക്കാട് ഇടുക്കി ജില്ലകളിൽ അടുത്ത വർഷം പ്രക്ഷേപണം ആരംഭിക്കും.
ആധുനിക കൃഷി രീതികളെക്കുറിച്ചുള്ള അറിവുകൾ കർഷകർക്ക് നൽകുക , കാലാവസ്ഥ വ്യതിയാനം,വിളകളെ ബാധിക്കുന്ന രോഗങ്ങൾ ,കീടങ്ങൾ , അവയുടെ പ്രതിരോധ മാർഗ്ഗങ്ങൾ , ഒറ്റമൂലികൾ എന്നിവയെക്കുറിച്ചു ബോധവത്ക്കരിക്കുക.വിവിധ കൃഷി രീതികളിൽ വിജയിച്ചവരുടെ അനുഭവം പങ്കുവയ്ക്കുക സംശയങ്ങൾക്ക് മറുപടി നൽകുക എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുക.ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കുന്ന പരിപാടികളിൽ ,മൃഗസംരക്ഷണം ,ഫിഷറീസ് വകുപ്പുകളെയും സഹകരിപ്പിക്കും.
ആലപ്പുഴയിലെ കളർകോടുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ട്രാൻസ്മിറ്റർ സ്ഥാപിക്കുക.15 കി മി ചുറ്റളവിൽ പരിപാടികൾ ലഭിക്കും . ദിവസവും രാവിലെയും ,വൈകിട്ടും ആയിരിക്കും ആദ്യഘട്ടത്തിൽ പരിപാടികൾ സംപ്രേക്ഷണം ചെയ്യൂക .
Share your comments