
ജനുവരിയിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ സംഘടിപ്പിക്കുന്ന 31-ാമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലേഖനങ്ങൾ ക്ഷണിച്ചു. പ്രളയ-മലയിടിച്ചിൽ-അതിവർഷ ദുരന്തത്തിന്റെ പശച്ചാത്തലത്തിലും കാലാവസ്ഥാ വ്യതിയാനത്തെ ഉൾക്കൊണ്ടു കൊണ്ടും കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് വന്ന മാറ്റങ്ങളും അവയുടെ പുനരുജ്ജീവനം സാധ്യമാക്കാനുള്ള ക്രിയാത്മക നിർദേശങ്ങളും നിരീക്ഷണങ്ങളുമാണ് അയക്കേണ്ടത്. മലയാളത്തിൽ 2000 വാക്കുകളിൽ കവിയാതെ ടൈപ്പ് ചെയ്തു തയ്യാറാക്കിയ ഇതിനു മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ [email protected], [email protected] എന്നീ ഇ മെയിൽ വിലാസങ്ങളിൽ ഡിസംബർ 25 ന് മുൻപായി അയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847903430, 9400930968 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Source : PRD
Share your comments