ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഒരു സാമ്പിള്‍ വീതം എല്ലാ മാസവും പരിശോധിക്കണം. കീടനാശിനി രാസവള വ്യാപാരികള്‍ക്കും ഇവ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം ലഭ്യമാക്കണം. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ, മെഡിക്കല്‍ പരിശോധന എന്നിവ നിര്‍ബന്ധമാക്കണം. കീടനാശിനി-രാസവള വ്യാപാരികള്‍ക്കും ഇവ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം ലഭ്യമാക്കണം. കീടനാശിനി പ്രയോഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ കൃഷിഭവനുകളില്‍ പ്രദര്‍ശിപ്പിക്കണം. അഗ്രോ ക്ലീനിക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം.
കൃഷി ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനം കീടനാശിനി വിമുക്തമാക്കാന്‍ പ്രവര്‍ത്തിക്കും.
കീടനാശിനി വിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഭക്ഷ്യവകുപ്പും കൃഷിവകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കാനും, ജൈവ പച്ചക്കറി ബ്രാൻഡുകളിലെ കീടനാശിനി സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Share your comments