കൃഷിയിൽ ഇന്ത്യയിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ടെന്ന് അഗ്രി ബിസിനസ്സിലെ ം പ്രൊഫഷണലും ഇന്ത്യൻ എംബസിയിലെ അഗ്രിക്കൾച്ചറൽ അറ്റാഷെ യുമായ മരിയാനോ ബെഹറാൻ. കൃഷി ജാഗരൺ ഡൽഹി ആസ്ഥാനം സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അർജൻ്റീനക്കാരനായ മരിയാനോ 2019 മുതലാണ് ഇന്ത്യൻ എംബസിയിലെ അഗ്രിക്കൾച്ചറൽ അറ്റാഷെയായി പ്രവർത്തിച്ച് വരുന്നത്.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം സി ഡൊമിനിക്ക്, ഭാര്യയും കമ്പനി മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്ക് എന്നിവർ അദ്ദേഹത്തെ സ്വീകരിക്കുകയും കമ്പനിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. പിന്നീട് കെ.ജെ ചൌപ്പാലിൽ മരിയാനോ ബെഹറാനും കൃഷി ജാഗരൺ അംഗങ്ങളും സംവദിച്ചു.
കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൻ്റെ ജീവിത യാത്രകളെക്കുറിച്ചും അർജൻ്റീനയിലെ കൃഷി രീതികളെക്കുറിച്ചും സംസാരിച്ചു. കൃഷി ജാഗരണിലെ വനിതാ പങ്കാളിത്തത്തിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കൃഷി മേഖലയിൽ നല്ല അറിവും വൈജ്ഞാനവുമാണ് ഇന്ത്യയ്ക്കുള്ളതെന്നും 1500 വർഷങ്ങളായി ഇന്ത്യ കാർഷിക രംഗത്ത് ഉണ്ടെന്നും, എന്നാൽ അർജൻ്റീന 250 വർഷം മാത്രമാണ് കാർഷിക രംഗതത് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു. കാർഷിക രംഗത്ത് ഇന്ത്യയിൽ നിന്നും ഒരുപാട് അറിവുകൾ പഠിക്കാനുണ്ടെന്നും വ്യക്തമാക്കി.
Share your comments