2020 ജൂലൈയിൽ ആരംഭിച്ച അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) വിളവെടുപ്പിന് ശേഷമുള്ള മാനേജ്മെന്റ് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറ്റെടുക്കുന്നതിനായി ഇതുവരെ 30,000 കോടി രൂപ സമാഹരിച്ചു. വിളവെടുപ്പിനു ശേഷമുള്ള മാനേജ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറും കമ്മ്യൂണിറ്റി ഫാം ആസ്തികളും സൃഷ്ടിക്കുന്നതിനുള്ള ധനസഹായ സൗകര്യമാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF).
ഈ സ്കീമിന് കീഴിൽ, 2025-26 സാമ്പത്തിക വർഷത്തോടെ ഒരു ലക്ഷം കോടി രൂപ വിതരണം ചെയ്യുമെന്നും പലിശ സബ്‌വെൻഷനും ക്രെഡിറ്റ് ഗ്യാരണ്ടി സഹായവും 2032-33 വർഷം വരെ നൽകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്(AIF), നടപ്പിലാക്കി രണ്ടര വർഷത്തിനുള്ളിൽ, എഐഎഫിന് കീഴിൽ അനുവദിച്ച 15,000 കോടി രൂപ ഉപയോഗിച്ച് കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലെ പദ്ധതികൾക്കായി 30,000 കോടിയിലധികം രൂപ സമാഹരിച്ചിരിക്കുന്നു, അവർ കൂട്ടിച്ചേർത്തു.
രാജ്യത്തെ കർഷകർ, കാർഷിക സംരംഭകർ, കർഷക സംഘങ്ങളായ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO's), സ്വയം സഹായ ഗ്രൂപ്പുകൾ (SHG's), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ എന്നിവയ്ക്ക് എഐഎഫ് സാമ്പത്തിക സഹായം നൽകുന്നു. വിവിധ പങ്കാളികൾക്കിടയിൽ എഐഎഫിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, കേന്ദ്ര കൃഷി മന്ത്രാലയം ഒന്നിലധികം കോൺക്ലേവുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ:ആധാർ സ്ഥിരീകരണത്തിന് മുമ്പ് താമസക്കാരുടെ അറിവോടെയുള്ള സമ്മതം നേടുക: UIDAI
Share your comments